പന്ത്രണ്ട് ശ്ലീഹന്മാരിൽ ഒരാളായ വി.ബർത്തലോമിയോ ശ്ലീഹായെ യോഹന്നാന്റെ സുവിശേഷത്തിൽ നഥാനയേൽ എന്ന പേരിൽ കാണാൻ കഴിയും (യോഹ 1:45-51, 21:2).നിഷ്കപടനായ ഒരു യഥാർത്ഥ ഇസ്രായേൽക്കാരൻ എന്നാണ് നഥാനയേലിനെ യേശു വിശേഷിപ്പിക്കുന്നത്.പീലിപ്പോസ് നിന്നെ വിളിക്കുന്നതിനുമുമ്പ്, നീ അത്തിമരത്തിന്റെ ചുവട്ടില്‍ ഇരിക്കുമ്പോള്‍ ഞാന്‍ നിന്നെക്കണ്ടു.
(യോഹ 1 : 48) എന്ന വചനത്തിലൂടെ നഥാനയേൽ
മിശിഹായെ കാത്തിരുന്നവനും, യഹൂദപാരമ്പര്യമനുസരിച്ച് അത്തിമരത്തിന്റെ ചുവട്ടിലിരുന്ന് തിരുവെഴുത്തുകൾ ധ്യാനിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തിരുന്നവനുമായിരുന്നെന്ന് നമുക്ക് അനുമാനിക്കാൻ കഴിയും.”നസ്രത്തില്‍നിന്ന് എന്തെങ്കിലും നന്‍മ ഉണ്ടാകുമോ? “എന്ന പീലിപ്പോസിനോടുള്ള ചോദ്യത്തിലൂടെ നാഥാനയേൽ വി.ഗ്രന്ഥത്തെക്കുറിച്ച് അവഗാഹമുള്ളവനായിരുന്നെന്ന് മനസിലാക്കാൻ കഴിയും. ഹൃദയശുദ്‌ധിയുള്ളവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ദൈവത്തെ കാണും.
(മത്താ 5 : 8) എന്ന വചനത്തിൽ പറഞ്ഞിരിക്കുന്നതുപോലെ ശുദ്ധഹൃദയമുണ്ടായിരുന്ന നഥാനയേലിന് മിശിഹായെ നേരിട്ട് കാണാൻ സാധിച്ചു.യേശുവിന്റെ സ്വർഗാരോഹണത്തിനുശേഷം ബർത്താലോമിയോ ശ്ലീഹ അർമേനിയയിൽ സുവിശേഷം പ്രസംഗിച്ചുവെന്നും അവിടെ വച്ച് രക്തസാക്ഷിത്വം വരിച്ചുവെന്നുമാണ് പാരമ്പര്യം. ജീവനോടെ തൊലിയുരിഞ്ഞശേഷം കുരിശിൽ തറയ്ക്കപ്പെട്ടായിരുന്നു വിശുദ്ധന്റെ രക്‌സാക്ഷിത്വം.
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholicnewsagency.com/saint/st-bartholomew-apostle-569
http://www.pravachakasabdam.com/index.php/site/news/2306
https://www.estbarts.org/69
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount