ഫ്രാന്‍സിലെ സാവോയില്‍ 1163ൽ ജനിച്ച ബെനസെറ്റ് ഒരു ആട്ടിടയനായിരുന്നു. ചെറുപ്രായം മുതല്‍ തന്നെ യേശുവില്‍ അടിയുറച്ചു വിശ്വസിച്ചിരുന്ന അവൻ അവിഞ്ഞോണിലെ റോണ്‍ നദിക്കരയിൽ ആടുകളെ മേയിച്ചായിരുന്നു ജീവിച്ചിരുന്നത്.
അക്കാലത്ത് നദിയിലെ ശക്തമായ ഒഴുക്കു മൂലം ആളുകൾ അക്കരെ കടക്കാന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു.പലയാളുകളും ഒഴുക്കില്‍ പെട്ടു മരിക്കുന്നതിന് സാക്ഷിയായ ബെനസെറ്റ് ഇതിൽ ഏറെ വേദനിച്ചു.അങ്ങനെയിരിക്കെ ഒരു സൂര്യഗ്രഹണദിവസം പകല്‍വെളിച്ചം മാഞ്ഞ് കൂരിരുട്ട് വരുകയും, “റോണ്‍ നദിക്കരയില്‍ ഒരു പാലം പണിയുക.” എന്ന യേശുവിന്റെ സ്വരം ബെനസെറ്റ് ശ്രവിക്കുകയും ചെയ്തു.
”എന്റെ ആടുകളെ ഉപേക്ഷിച്ചിട്ട് ഞാന്‍ എങ്ങനെ പോകും?” എന്ന അവന്റെ ചോദ്യത്തിന് ”അവയെ ഞാന്‍ കാത്തുപരിപാലിച്ചുകൊള്ളാം. മാത്രമല്ല. നിനക്കു തുണയായി ഞാന്‍ മാലാഖമാരെ അയയ്ക്കുകയും ചെയ്യും.” എന്ന മറുപടി അവന് ലഭിച്ചു.ബെനഡിക്ട് അപ്രകാരം ചെയ്തു.
തന്റെ ആടുകളെ ഉപേക്ഷിച്ച് റോണ്‍ നദി കടന്ന് അക്കരയ്ക്കു പോയ അവന്റെ കൂടെ ഒരു മാലാഖയുണ്ടായിരുന്നു.റോണ്‍ നദിക്കു കുറുകെ പാലം പണിയണമെന്ന് ദൈവം തന്നോട് ആവശ്യപ്പെട്ടതായി ബെനഡിക്ട് ബിഷപ്പിനോട് പറഞ്ഞപ്പോൾ അത് അദ്ദേഹം അംഗീകരിച്ചില്ല.എന്നാൽ, പാലത്തിന് അടിത്തറ പണിയാനായി മാലാഖയുടെ സഹായത്തോടെ ഏതാണ്ട് 100 ക്വിന്റലോളം ഭാരമുണ്ടായിരുന്ന ഒരു കല്ല് ബെനസെറ്റ് ചുമന്നു നദിക്കരയില്‍ കൊണ്ടിട്ടതു കണ്ടപ്പോൾ എല്ലാവരും അവന്റെ ദൈവികശക്തി മനസിലാക്കി.ഉടന്‍ തന്നെ 18 അദ്ഭുതങ്ങള്‍ കൂടി അവിടെ സംഭവിച്ചു. ആള്‍ക്കൂട്ടത്തിനിടെ ഉണ്ടായിരുന്ന അന്ധര്‍ക്ക് കാഴ്ച ലഭിച്ചു. കുഷ്ഠരോഗികള്‍ സുഖപ്പെട്ടു
തുടർന്ന് പാലം പണിയാനുള്ള അനുമതിയും, ആളുകളുടെ സഹായങ്ങളും അവന് ലഭിച്ചു. വൈദികർ, സന്യസ്ഥർ, പടയാളികൾ എന്നിവരൊക്കെ തങ്ങളുടെ സമ്പത്തുകൊണ്ടും, അധ്വാനം കൊണ്ടും വിശുദ്ധനെ സഹായിച്ചു.എന്നാല്‍, പാലം പൂര്‍ത്തിയാകുന്നതു കാണാന്‍ ദൈവം ബെനഡിക്ടിനെ അനുവദിച്ചില്ല. 1184 ല്‍ ആ വിശുദ്ധന്‍ മരിച്ചു. ആ പാലത്തില്‍ തന്നെ ബെനഡിക്ടിനെ അടക്കി. വിശുദ്ധന്റെ മൃതശരീരം 500 വർഷങ്ങൾക്കുശേഷവും അഴുകാത്തതായി കാണപ്പെട്ടു.
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholic.org/saints/saint.php?saint_id=46043
Saint of the Day – 14 April – St Benezet the Bridge Builder (c 1163-1184)
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount