1530ൽ ഇറ്റലിയിൽ ഒരു കുലീന കുടുംബത്തിൽ ജനിച്ച ഈ വിശുദ്ധൻ മികച്ച വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പഠനം നടത്തുകയും ഒരു അഭിഭാഷകനായി തീരുകയും ചെയ്തു.1556ൽ അഭിഭാഷകവൃത്തിയിൽ പ്രവേശിച്ച വിശുദ്ധൻ പിന്നീട് ഇറ്റലിയിലെ രണ്ട് പ്രദേശങ്ങളിൽ മേയറായി തെരെഞ്ഞെടുക്കപ്പെട്ടു.1564ൽ ഒരു ധ്യാനത്തിൽ പങ്കെടുക്കാനിടയായതും പരി.അമ്മയുടെ ദർശനം ലഭിച്ചതും ജെസ്യൂട്ട് സഭയിലേക്കുള്ള വിശുദ്ധന്റെ പ്രവേശനത്തിലേക്ക് നയിച്ചു.1567ൽ പൗരോഹിത്യം ലഭിച്ചതിനുശേഷം കുറച്ചുകാലം നോവീസ് മാസ്റ്ററായി ശുശ്രൂഷ ചെയ്ത വിശുദ്ധൻ തുടർന്നുള്ള 42 വർഷക്കാലം ലീച്ചേ എന്ന പ്രദേശത്താണ് തന്റെ പൗരോഹിത്യശുശ്രൂഷ നടത്തിയത്. നല്ല ഒരു കുമ്പസാരക്കാരനും, തീക്ഷ്ണമതിയായ പ്രഘോഷകനുമായിരുന്ന അദ്ദേഹം പ്രദേശവാസികൾക്ക് ഏറെ പ്രിയങ്കരനായിരുന്നു.1583ൽ വൈദികർക്ക് ആത്മീയാഭിവൃദ്ധി കൈവരുന്നതിന് വിശുദ്ധൻ അവർക്കുവേണ്ടി ഒരു പ്രാർത്ഥനാകൂട്ടായ്മ ആരംഭിച്ചു.1616ൽ രോഗം പിടിപെട്ടാണ് വിശുദ്ധൻ മരണമടയുന്നത്.1947ൽ വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടു.
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholic.org/saints/saint.php?saint_id=391
https://www.jesuits.global/saint-blessed/saint-bernardino-realino/
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount