റൂഹാ മൗണ്ട്: കാസർഗോഡ് ബൈബിൾ കത്തിച്ച സംഭവത്തിനെതിരെ ശക്തമായ എതിർപ്പുമായി ഒരു മുസ്ലിം പണ്ഡിതൻ രംഗത്ത് വന്നിരിക്കുന്നു. അദ്ദേഹം പറയുന്നത് ഈ സംഭവത്തിൽ ശക്തമായി അപലപിക്കണം എന്നാണ്. ഈ വിഷയത്തിൽ കൃത്യമായി ബോധമുള്ളവരായി തീരണം എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ വാക്കുകൾ ആരംഭിക്കുന്നത്. ബൈബിൾ കത്തിച്ച മുസ്ലിം നാമധാരി അത് കത്തിച്ചതിന്റെ കാരണം പറഞ്ഞത് സ്വിറ്റ്സർലന്റിൽ ഖുർആൻ കത്തിച്ചതിന്റെ പ്രതികാരമായിട്ടാണ് എന്നാണ്. ഇത്തരത്തിൽ മതപരമായ വിഷയത്തിൽ മനോവൈകല്യങ്ങൾ ഉള്ളവർ നമ്മുടെ സമൂഹത്തിലൊരുപാട് ഉണ്ട് എന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു. ഇത് സ്വന്തം മതത്തെ മോശമാക്കാനേ ഉപകരിക്കൂ എന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
ബൈബിളിൾ കത്തിച്ചതിന്റെ പേരിൽ ഇവിടെ ഉള്ള ക്രൈസ്തവർ ഖുർആൻ കത്തിക്കാൻ ഇറങ്ങിത്തിരിച്ചാൽ അവസ്ഥ എന്താവും എന്ന് ആലോചിക്കുക. എല്ലാ മതങ്ങളെയും ഉൾക്കൊള്ളുന്ന ഒരു ഭരണഘടനയുടെയും ഒരു സംസ്കാരത്തിന്റെയും നാടാണ് ഇന്ത്യ എന്ന രാജ്യം. ആ രാജ്യത്ത് എന്റെ മതം മാത്രമേ പാടൂ എന്ന് ചിന്തിക്കുന്നതിൽ എന്ത് ന്യായമാണുള്ളത്. എല്ലാ മതങ്ങൾക്കും അവരുടെ മതമനുസരിച്ച് പ്രവർത്തിക്കാനും അത് പ്രചരിപ്പിക്കാനും സ്വാതന്ത്ര്യമുള്ള നാടാണ് ഇന്ത്യ എന്ന മഹാ രാജ്യം. ഓരോ മതങ്ങൾക്കും അവരുടെ മതഗ്രന്ഥങ്ങൾക്കും പവിത്രതയുണ്ട്. അതുകൊണ്ടുതന്നെ അതിനു കോട്ടം തട്ടുന്ന ഒരു പ്രവർത്തിയും ആരുടേയും ഭാഗത്ത് നിന്ന് ഉണ്ടാവാൻ പാടില്ല എന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തിലുള്ള നീതികേടുകൾ സ്വന്തംമതത്തിൽപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഉണ്ടാവുമ്പോൾ അതിനെതിരെ പ്രതികരിക്കേണ്ടത് അത്യാവശ്യമാണ്, അത് നമ്മുടെ ബാധ്യതയാണ് എന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഏത് സംവിധാനമാണോ ഇത്തരം ദുഷിച്ച പ്രവർത്തനം പ്രചരിപ്പിക്കാൻ ഉപയോഗിച്ചത് അതേ സംവിധാനത്തിലൂടെ ഈ വിഷയത്തിനെതിരെ അപലപിക്കുകയും നിലകൊള്ളുകയും വേണമെന്ന് അദ്ദേഹം വ്യക്തമാക്കി.
വീഡിയോ കാണുക