Saturday, April 13, 2024

വിശുദ്ധ ബോനിഫസ് – June 5

Must read

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

ജർമനിയുടെ അപ്പസ്‌തോലൻ എന്നറിയപ്പെടുന്ന വി.ബോനിഫസ് ഏഴാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലാണ്
ജനിച്ചത്.വിൻഫ്രിഡ്‌ എന്നായിരുന്നു വിശുദ്ധന്റെ യഥാർത്ഥ പേര്.ഇംഗ്ലണ്ടിൽ തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിശുദ്ധൻ ബെന്ഡിക്റ്റൻ ആശ്രമത്തിൽ ചേർന്ന്, മുപ്പതാം വയസിൽ പൗരോഹിത്യം സ്വീകരിച്ചു.ജർമനിയിൽ പ്രേഷിത പ്രവര്‍ത്തനം നടത്താൻ നിയോഗിക്കപ്പെട്ട വിശുദ്ധൻ 716ൽ രണ്ട് സഹസന്യാസിമാരോടൊപ്പം ജർമനിയിലേക്ക് പുറപ്പെട്ടു.എന്നാൽ ആ ദൗത്യം വിജയകരമായിരുന്നില്ല.പിന്നീട് ഇംഗ്ലണ്ടിൽ തിരിച്ചെത്തിയ വിശുദ്ധൻ 718ൽ റോമിൽ ചെന്ന് ഗ്രിഗറി മൂന്നാമൻ മാർപ്പാപ്പയുടെ ആശീർവാദവും അനുമതിയും വാങ്ങിക്കൊണ്ട് വീണ്ടും ജർമനിയിലേക്ക് പുറപ്പെട്ടു. ജർമനിയിലെത്തിയ വിശുദ്ധൻ അന്ധവിശ്വാസങ്ങൾ പിന്തുടർന്നിരുന്ന അവിടത്തെ വിജാതീയരെ ക്രൈസ്തവവിശ്വാസത്തിലേക്ക് നയിച്ചു.അനേകം ബെനഡിക്റ്റൻ ആശ്രമങ്ങളും വിശുദ്ധൻ ജർമനിയിൽ സ്ഥാപിച്ചു. വിശുദ്ധൻ രൂപം കൊടുത്ത ക്രൈസ്തവ സമൂഹങ്ങൾക്ക് പ്രബോധനങ്ങൾ നൽകുന്നതിന് ആശ്രമങ്ങളിലെ പുരോഹിതരെയും സന്യാസിനിമാരെയും നിയോഗിച്ചു.722ൽ ജർമനിയിലെ ബിഷപ്പായി വിശുദ്ധൻ നിയമിക്കപ്പെട്ടു.ജർമ്മൻ സഭയെ മാർപാപ്പയുടെ കീഴിലേക്ക് പുനഃസ്ഥാപിക്കുന്നതിനും വിജാതീയരെ പരിവർത്തനം ചെയ്യുന്നതിനും വിശുദ്ധൻ രണ്ട് മാർഗങ്ങളാണ് പ്രധാനമായും കൈക്കൊണ്ടത്. മാർപാപ്പയുമായി കൂട്ടായ്മയുണ്ടാകുന്നതിനായി വൈദികർക്ക് തങ്ങളുടെ രൂപതാധ്യക്ഷൻമാരോടുള്ള അനുസരണം പുനഃസ്ഥാപിക്കുക എന്നതായിരുന്നു ആദ്യത്തേത്. നിരന്തരം ദൈവസ്തുതികളുയരുന്ന ബെനഡിക്റ്റൻ ആശ്രമങ്ങളുടെ സ്ഥാപനമായിരുന്നു രണ്ടാമത്തേത്.754ൽ വിശുദ്ധൻ മറ്റ് 53 വിശ്വാസികളോടൊപ്പം വിജാതീയരുടെ കൈകളാൽ വധിക്കപ്പെട്ടു.

ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:

Saint Boniface

https://www.ewtn.com/catholicism/library/saint-boniface-martyr-apostle-of-germany-5280

https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D

PDM Ruha Mount

More articles

Latest article

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

പൂങ്കാവ് അഭിഷേകാഗ്നി കൺവെൻഷൻ ആരംഭിച്ചു.

പൂങ്കാവ്: പൂങ്കാവ് അഭിഷേകാഗ്നി കൺവെൻഷൻ ഇന്നലെ (2024 ഫെബ്രുവരി 04) ആരംഭിച്ചു. 05:30 ന് ജപമാലയോടെ കൺവെൻഷൻ ആരംഭിച്ചു. തുടർന്ന് വിശുദ്ധ ബലിയർപ്പണവും വചന ശുശ്രൂഷയും നടത്തപ്പെട്ടു. ശുശ്രൂഷകൾക്ക് ബഹുമാനപ്പെട്ട സേവ്യർ ഖാൻ...

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-includes/functions.php on line 4675

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-content/plugins/really-simple-ssl/class-mixed-content-fixer.php on line 111