1030ൽ ജർമനിയിലെ കോളോണിൽ ജനിച്ച വി. ബ്രൂണോ, പരിപൂർണ്ണനിശബ്ദതയും ഏകാന്തതയുമടങ്ങുന്ന കർക്കശമായ ജീവിതരീതികൾ പിന്തുടരുന്ന കർത്തൂസ്യൻ സന്യാസസഭയുടെ സ്ഥാപകനാണ്.1055ൽ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം ഒരു ദൈവശാസ്ത്രപണ്ഡിതനായിരുന്നു.റെയിംസിലെ കാനൺ ആയി ആദ്യം അദ്ദേഹം നിയമിക്കപ്പെട്ടു.എന്നാൽ അവിടത്തെ ആർച്ച്ബിഷപ്പിന്റെ അനീതിപരമായ പെരുമാറ്റത്തെത്തുടർന്ന് അദ്ദേഹം ആ സ്ഥാനം ഉപേക്ഷിച്ചു.പിന്നീട് ആശ്രമജീവിതം ആഗ്രഹിച്ച് അദ്ദേഹം തന്റെ ഏതാനും സുഹൃത്തുക്കളോടൊപ്പം ഫ്രാൻസിലെ ചാർട്രേയൂസ് മലനിരകളിൽ ഒരു ആശ്രമം സ്ഥാപിച്ചു.നിശബ്ദത, മാംസവർജ്ജനം, എളിമ, വിധേയത്വം തുടങ്ങിയവയെല്ലാം അനുഷ്ഠിച്ചിരുന്ന ഇവർ കൂടുതൽ സമയവും ഏകാന്തതയിലായിരുന്നു ചെലവഴിച്ചിരുന്നത്. ആശ്രമം സ്ഥാപിച്ച് ആറ് വർഷങ്ങൾക്ക് ശേഷം ഉർബൻ രണ്ടാമൻ പാപ്പയുടെ ഉപദേഷ്ടാവായി നിയമിക്കപ്പെട്ടതിനാൽ അദ്ദേഹം റോമിലേക്ക് പോയി.തുടർന്ന് ഇറ്റലിയിൽ ‘ലാ റ്റോറെ’ എന്ന മറ്റൊരു ആശ്രമവും കൂടി അദ്ദേഹം സ്ഥാപിച്ചു.വി. കുർബാനയിലുള്ള ഈശോയുടെ സജീവ സാന്നിധ്യത്തെപ്പറ്റി പാശ്ചാത്യസഭയിൽ വിവാദങ്ങൾ ഉണ്ടായപ്പോഴും വിശുദ്ധൻ തിരുവോസ്തി ഈശോ തന്നെയാണെന്ന് ശക്തിയോടെ പ്രഘോഷിച്ചു.1101ൽ തന്റെ 71ആം വയസിലായിരുന്നു വിശുദ്ധന്റെ മരണം.
ലേഖകൻ: ബ്രദർ ജെറിൻ PDM – Ruha Mount Media Team
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.franciscanmedia.org/saint-of-the-day/saint-bruno/
https://www.catholicnewsagency.com/saint/st-bruno-founder-616
http://www.pravachakasabdam.com/index.php/site/news/2733
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount