പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കർമ്മലീത്താസന്യാസിയായിരുന്ന വി. ബ്രോക്കാർഡ് കർമലീത്താസഭ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട കാലത്ത് നേതൃസ്ഥാനം വഹിച്ചയാളാണ്.കർമലീത്താസഭയുടെ സ്ഥാപകരിൽ ഒരാളായി കരുതപ്പെടുന്ന വി. ബെർത്തോൽഡ് 1195ൽ മരണപ്പെട്ടതോടുകൂടിയാണ് വിശുദ്ധൻ സന്യാസസമൂഹത്തിന്റെ നേതൃസ്ഥാനം ഏറ്റെടുക്കുന്നത്.കുറച്ച് സന്യാസികളുടെ ഒരു സമൂഹം മാത്രമായിരുന്ന കർമലീത്താസഭയ്ക്ക് ഔദ്യോഗികമായ ഒരു നിയമാവലി ആവിഷ്കരിക്കാൻ ആഗ്രഹിച്ച അദ്ദേഹം ജെറുസലേമിലെ പാത്രിയാർക്കീസായിരുന്ന വി. ആൽബർട്ടിന്റെ സഹായത്താൽ ഒരു നിയമാവലി നിർമിച്ചു.ഹോണോറിയൂസ് മൂന്നാമൻ പാപ്പ ആദ്യം ഈ നിയമാവലി അംഗീകരിക്കാൻ വിസമ്മതിച്ചെങ്കിലും പിന്നീട് പരി.അമ്മയുടെ ഒരു ദർശനം ലഭിച്ചതിനെത്തുടർന്ന് അദ്ദേഹം അംഗീകാരം നൽകി.35 വർഷത്തോളം വിശുദ്ധൻ കർമലീത്താസമൂഹത്തിന് നേതൃത്വം നൽകി.ഇക്കാലത്ത് യൂറോപ്പിൽ ഉടനീളം കർമലീത്താസഭ വ്യാപിച്ചു.അദ്ദേഹത്തിന്റെ ശാന്തസ്വഭാവം മൂലം അന്നാട്ടിലെ ഇസ്‌ലാം വിശ്വാസികൾ വിശുദ്ധനെ ഏറെ ബഹുമാനിച്ചിരുന്നു. 1231ലായിരുന്നു വിശുദ്ധന്റെ മരണം.
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholic.org/saints/saint.php?saint_id=1843
https://www.gotomary.com/2017/09/saint-brocard.html?m=1
https://www.wikiwand.com/en/Saint_Brocard
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount