യേശുവിന്റെ 72 ശിഷ്യരിൽ ഒരുവനായിരുന്നു വി. ബർണബാസ് എന്നാണ് കരുതപ്പെടുന്നത്.അപ്പസ്തോലപ്രവർത്തനങ്ങളിൽ കാണുന്ന പരാമർശങ്ങളാണ് വി.ബർണബാസിന്റെ ജീവിതത്തെയും ശുശ്രൂഷകളെയും കുറിച്ചുള്ള വിവരങ്ങളുടെ മുഖ്യ ഉറവിടം.സൈപ്രസിൽ ഒരു കുലീന യഹൂദ കുടുംബത്തിൽ ജനിച്ച ബർണബാസ് നിയമപണ്ഡിതനായ ഗമാലിയേലിന്റെ കീഴിൽ വിദ്യാഭ്യാസം നടത്തിയതായി പറയപ്പെടുന്നു.യേശുവിന്റെ പ്രബോധനങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം തന്റെ മുഴുവൻ സമ്പാദ്യങ്ങളും അപ്പസ്തോലന്മാരുടെ പക്കൽ സമർപ്പിച്ചുകൊണ്ട് ആദിമക്രൈസ്തവസമൂഹത്തോട് ചേർന്നു (അപ്പ പ്രവ 4:26,27).അദ്ദേഹത്തിന്റെ വാക്കുകളും മാന്യതയും ഏറെ ആകര്‍ഷകമായിരുന്നു. യേശുവിന്റെ സുവിശേഷത്തിന് സാക്ഷ്യം നൽകിയ അദ്ദേഹം പൗലോസ് ശ്ലീഹായോടൊപ്പം വിജാതീയർക്കിടയിൽ സഭകൾ സ്ഥാപിക്കുകയും അവയെ ശക്തിപ്പെടുത്തുകയും ചെയ്തു.മർക്കോസിനെചൊല്ലി പൗലോസും ബർണബാസും തമ്മിൽ അഭിപ്രായഭിന്നത ഉണ്ടാവുകയും തുടർന്ന് അവർ വ്യത്യസ്ത ഇടങ്ങളിൽ ശുശ്രൂഷ ചെയ്യുകയും ചെയ്തു (അപ്പ പ്രവ 15:39).എ.ഡി 61ൽ സലാമിനായില്‍ വെച്ച് ബർണബാസ് കല്ലെറിയപ്പെട്ട് രക്തസാക്ഷിത്വം വരിച്ചു.
കടപ്പാട് : പ്രവാചകശബ്ദം
ലേഖകൻ: ബ്രദർ ജെറിൻ PDM – Ruha Mount Media Team
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholicnewsagency.com/saint/st-barnabas-apostle-496
http://www.pravachakasabdam.com/index.php/site/news/1600
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount