1844ൽ ഫ്രാൻസിലെ ലൂർദിൽ ജനിച്ച ബർണ്ണദീത്ത
9 മക്കളിൽ ഏറ്റവും മൂത്ത കുട്ടിയായിരുന്നു.ദാരിദ്ര്യവും പട്ടിണിയും മൂലം ചെറുപ്പത്തിൽ തന്നെ ആസ്ത്മ രോഗം പിടിപെട്ട അവൾക്ക് ജീവിതകാലം മുഴുവൻ ഈ രോഗപീഡ ഉണ്ടായിരുന്നു.1858 ഫെബ്രുവരി 11ന് അവൾക്ക് 14 വയസ്സുള്ളപ്പോഴാണ് പരി.കന്യകമറിയത്തിന്റെ ദർശനം അവൾക്ക് ആദ്യമായി ലഭിക്കുന്നത്. തുടർന്ന് ജൂലൈ 16 വരെ കാലയളവിൽ 18 ദർശനങ്ങൾ അവൾക്ക് ലഭിച്ചു.ദർശനങ്ങൾ സത്യമാണോ എന്ന് അറിയുന്നതിനായി സഭാധികാരികളും ഫ്രഞ്ച് ഗവണ്മെന്റും അവളെ അനേകം തവണ വിചാരണ ചെയ്തു.1862ലാണ് അവളുടെ ദർശനങ്ങൾ സത്യമാണെന്ന് അംഗീകരിക്കപ്പെട്ടത്.ലൂർദിലുണ്ടായ അത്ഭുതങ്ങൾക്ക് ശേഷം ജനശ്രദ്ധയിൽ നിന്ന് രക്ഷപ്പെടാനായി അവൾ ലൂർദിൽ നിന്ന് മാറി നിൽക്കുകയും തുടർന്ന് 1866-ല്‍ നെവേര്‍സിലുള്ള ‘സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി’ എന്ന സന്യാസിനീസഭയില്‍ ചേരുകയും ചെയ്തു.
പിന്നീട് തന്റെ ജീവിതകാലം മുഴുവൻ മഠത്തിലെ ആശുപത്രി സഹായിയായും ദൈവാലയശുശ്രൂഷിയായും ജോലി ചെയ്തു. അവളുടെ വിനയവും ത്യാഗമനോഭാവവും ഏറെ പ്രശംസനീയമായിരുന്നു.എന്നാൽ ആസ്ത്മാ രോഗം മൂർച്ഛിക്കുകയും ആരോഗ്യം ക്ഷയിക്കുകയും ചെയ്തതോടെ തന്റെ 1879ൽ അവളുടെ 35ആം വയസ്സിൽ വിശുദ്ധ മരണമടഞ്ഞു.30 വർഷങ്ങൾക്കുശേഷം ശവകുടീരം തുറന്നപ്പോൾ അവളുടെ ശരീരം അഴുകാത്തതായി കാണപ്പെട്ടു. ഈ അത്ഭുതം അവളുടെ നാമകരണനടപടികൾക്കായി പരിഗണിക്കപ്പെട്ടു.1933ൽ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടു.
ലേഖകൻ: ബ്രദർ ജെറിൻ PDM – Ruha Mount Media Team
കടപ്പാട്:പ്രവാചകശബ്ദം
ഈ വിശുദ്ധയെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholic.org/saints/saint.php?saint_id=147
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount