ഉത്ഥാനത്തിന് ശേഷം യേശു ആദ്യം പ്രത്യക്ഷപ്പെട്ട വ്യക്തി എന്ന നിലയിലും ദൈവകരുണയ്ക്ക് പാത്രമായവൾ എന്ന നിലയിലും ബൈബിളിൽ ഏറെ സ്ഥാനമുള്ള യേശുവിന്റെ ഒരു ശിഷ്യയാണ് വി.മഗ്ദലന മറിയം.വി.മഗ്ദലന മറിയം സുവിശേഷങ്ങളിൽ കാണുന്ന യേശുവിന്റെ കാല് കഴുകുന്ന പാപിനിയായ സ്ത്രീയാണെന്ന് ചിലരും, പിടിക്കപ്പെട്ട വ്യഭിചാരിണിയാണെന്ന് മറ്റ് ചിലരും, മർത്തായുടെയും ലാസറിന്റെയും സഹോദരിയാണെന്ന് വേറെ ചിലരും അഭിപ്രായപ്പെടുന്നു.എന്തൊക്കെയായാലും അവൾ പാപകരമായ ഒരു ജീവിതമായിരുന്നു നയിച്ചിരുന്നതെന്നും യേശു അവളെ അതിൽനിന്ന് മോചിപ്പിച്ചുവെന്നുമുള്ളത് മർക്കോസ് 16:9 ൽ ‘അവളിൽ നിന്ന് യേശു ഏഴ് പിശാചുക്കളെ പുറത്താക്കിയിരുന്നു’എന്ന വിവരണത്തിൽ നിന്ന് വ്യക്തമാകുന്നുണ്ട്. പാപം ഉപേക്ഷിച്ചതിനു ശേഷമുള്ള അവളുടെ ജീവിതമാണ് ഏറെ പ്രസക്തം. ദൈവകരുണയിൽ ശരണപ്പെട്ടതിനുശേഷം യേശുവിന്റെ പരസ്യജീവിതത്തിലും, കുരിശുമരണത്തിലും, ഉത്ഥാനത്തിലും അവൾ അവിടുത്തോടൊപ്പമുണ്ടായിരുന്നു.തന്റെ അവസാനകാലഘട്ടങ്ങളിൽ അനേകം ആദിമക്രൈസ്തവരോടൊപ്പം നാടുകടത്തപ്പെട്ട വി. മഗ്ദലനാമറിയം ഫ്രാൻസിലെത്തി അവിടെ ഒരു ഗുഹയിൽ ഏകാന്തവാസം അനുഷ്ഠിച്ചു എന്നാണ് പാരമ്പര്യം.
ഈ വിശുദ്ധയെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholic.org/saints/saint.php?saint_id=83
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount