യേശുവിന്റെ 72 ശിഷ്യന്മാരിൽ ഒരാളായിരുന്ന വി. മത്തിയാസ് ശ്ലീഹാ യേശുവിന്റെ സ്വർഗരോപണത്തിനു ശേഷം യൂദാസിനു
പകരക്കാരനായി 12 ശ്ലീഹന്മാരിൽ ഒരുവനായി തെരെഞ്ഞെടുക്കപ്പെട്ടു.ആദിമസഭയുടെ പ്രതിനിധികളായ നൂറ്റിയിരുപതോളം പേരുടെ സാന്നിധ്യത്തിലായിരുന്നു മത്തിയാസിനെ ശ്ലീഹായായി തിരഞ്ഞെടുത്തത്.ഉത്ഥാനംവരെയുള്ള യേശുവിന്റെ എല്ലാ ദിവ്യപ്രവര്‍ത്തികള്‍ക്കും വിശുദ്ധ മത്തിയാസ് ദൃക്സാക്ഷിയായിരുന്നു.
യേശുവിന്റെ ഉത്ഥാനത്തിനും, പരിശുദ്ധാത്മാവിന്റെ ആഗമനത്തിനും ഇടക്കുള്ള കാലയളവില്‍ അപ്പസ്തോലിക സമൂഹത്തിന് യേശുവിനാല്‍ നിശ്ചയിക്കപ്പെട്ട 12 എന്ന അംഗ സംഖ്യ തികക്കേണ്ടത് ആവശ്യമായിരുന്നു. മത്തിയാസിനെയാണോ ബർസബാസിനെയാണോ തെരെഞ്ഞെടുക്കേണ്ടത് എന്നറിയാൻ പ്രാർത്ഥിച്ചതിനുശേഷം അവർ നറുക്കിട്ടു. ആ നറുക്ക് വീണത് വിശുദ്ധ മത്തിയാസിനായിരുന്നു. വിശുദ്ധന്‍ തന്റെ അപ്പസ്തോല സഹോദരന്‍മാര്‍ക്കൊപ്പം ജെറൂസലേമിലെ പീഡനങ്ങള്‍ സഹിക്കുന്നതില്‍ പങ്കാളിയായി.ഐതിഹ്യമനുസരിച്ച് കാപ്പാഡോസിയയിലേക്കും, കാസ്പിയന്‍ സമുദ്രത്തിന്റെ തീരത്തുള്ള പ്രവിശ്യകളിലേക്കും എത്യോപ്പിയയിലേക്കുമാണ് വിശുദ്ധന്‍ സുവിശേഷം പ്രസംഗിക്കാനായി പോയത്.കുരിശുമരണം വഴിയോ കല്ലെറിയപ്പെട്ടോ ആണ് വിശുദ്ധൻ രക്തസാക്ഷിത്വം വരിച്ചത്.
കടപ്പാട് : പ്രവാചകശബ്ദം
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholicnewsagency.com/saint/st-matthias-apostle-459
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount