വിശുദ്ധിയുടെയും ക്ഷമയുടെയും ഉത്തമ മാതൃകയായ വി. മരിയ ഗൊരേത്തി 1890ൽ ഇറ്റലിയിലെ ഒരു ദരിദ്രകുടുംബത്തിലാണ് ജനിച്ചത്. പ്രാഥമികവിദ്യാഭ്യാസമില്ലാതിരുന്ന അവൾ വീട്ടുജോലികളിൽ അമ്മയെ സഹായിച്ചുകൊണ്ട് ദൈവസ്നേഹത്തിൽ വളർന്നു. മരിക്കേണ്ടി വന്നാലും പാപം ചെയ്യില്ല എന്ന് അവൾ തീരുമാനിച്ചിരുന്നു.മരിയയ്ക്ക് 9 വയസുള്ളപ്പോൾ അവളുടെ അച്ഛൻ മരിക്കുകയും ആറ് മക്കളടങ്ങിയിരുന്ന ആ കുടുംബത്തിന്റെ ഭാരം അമ്മയായ അസൂന്തയുടെ ചുമലിലാവുകയും ചെയ്തു.കുടുംബത്തെ പോറ്റാൻ സെറനെല്ലി കുടുംബത്തിൽ വീട്ടുജോലിക്ക് പോയിത്തുടങ്ങിയ അമ്മയോടൊപ്പം മരിയയും ജോലി ചെയ്തു. 1902ൽ ഒരു ദിവസം ആ വീട്ടിലെ അലക്സാൻഡ്രോ എന്ന ചെറുപ്പക്കാരൻ മരിയയെ തന്നോടുകൂടെ പാപം ചെയ്യുന്നതിന് നിർബന്ധിച്ചു. വിശുദ്ധിക്കെതിരായ ആ തിന്മയെ ചെറുത്തുകൊണ്ട് അയാളിൽ നിന്ന് കുതറിയോടാൻ ശ്രമിച്ച വിശുദ്ധയെ അയാൾ 14 തവണ കഠാരകൊണ്ട് കുത്തി.മരണക്കിടക്കയിലായ അവൾ തന്നെ കുത്തിയ അലക്സാൻഡ്രോയോട് ക്ഷമിക്കുകയും അയാൾ സ്വർഗത്തിലെത്തണമെന്നതാണ് തന്റെ ആഗ്രഹമെന്ന് അറിയിക്കുകയും ചെയ്തുകൊണ്ട് മരണമടഞ്ഞു. പിന്നീട്, ജയിലിലായിരുന്ന അലക്സാൻഡ്രോയ്ക്ക് മരിയയുടെ ഒരു ദർശനം ലഭിക്കുകയും അതേത്തുടർന്ന് അദ്ദേഹം മാനസാന്തരപ്പെടുകയും ചെയ്തു. ജയിൽമോചിതനായശേഷം ഒരു ഫ്രാൻസിസ്കൻ മൂന്നാം സഭക്കാരനായിത്തീർന്ന അദ്ദേഹം ഒരു ആശ്രമത്തിൽ തോട്ടക്കാരനായി ജോലി ചെയ്ത് ജീവിച്ചു.1950ൽ മരിയയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ അവളുടെ അമ്മ അസൂന്തയും ഘാതകനായ അലക്സാൻഡ്രോയും ഉണ്ടായിരുന്നുവെന്നത് ശ്രദ്ധേയമാണ്.
ലേഖകൻ: ബ്രദർ ജെറിൻ PDM – Ruha Mount Media Team
ഈ വിശുദ്ധയെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholic.org/saints/saint.php?saint_id=78
https://www.catholicnewsagency.com/saint/st-maria-goretti-530
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount