1905ൽ പോളണ്ടിലെ ഒരു ദരിദ്ര കുടുംബത്തിൽ പത്തുമക്കളിൽ മൂന്നാമത്തവളായി ജനിച്ച വി. ഫൗസ്റ്റീന ചെറുപ്പം മുതൽ പ്രാർത്ഥന, അനുസരണം, കഠിനാധ്വാനം എന്നീ സ്വഭാവഗുണങ്ങൾ പ്രകടിപ്പിച്ചിരുന്നു.മൂന്ന് വർഷം മാത്രം വിദ്യാഭ്യാസം നടത്തിയ അവൾക്ക് കുടുംബത്തിന്റെ ദാരിദ്ര്യം മറികടക്കാൻ തുടർന്ന് വീട്ടുജോലി ചെയ്യേണ്ടി വന്നു.തന്റെ പതിനാറാം വയസിൽ പീഡ സഹിക്കുന്ന യേശു സന്യാസജീവിതത്തിലേക്ക് തന്നെ വിളിക്കുന്നതായി അവൾക്ക് ദർശനമുണ്ടായി. വീട്ടുകാരുടെ എതിർപ്പുകൾ മറികടന്ന് വീടുവിട്ടിറങ്ങിയ അവൾ വാർസോവിൽ ചെന്ന് ഒരു വർഷത്തോളം വീട്ടുജോലി ചെയ്ത് മഠത്തിൽ ചേരുന്നതിന് വേണ്ട പണം സമ്പാദിച്ചു.തുടർന്ന് ‘കാരുണ്യമാതാവിന്റെ സഹോദരികൾ’ എന്ന സന്യാസസഭയിൽ അവൾക്ക് പ്രവേശനം ലഭിച്ചു.മഠത്തിലെ സാധാരണജോലികൾ ചെയ്തുകൊണ്ട്,അസ്വാഭാവികമായ യാതൊരു സവിശേഷതകളും പ്രകടിപ്പിക്കാതെ ജീവിച്ച ഫൗസ്റ്റീന, എന്നാൽ ആഴമേറിയ ദൈവൈക്യത്തിലായിരുന്നു ജീവിച്ചിരുന്നത്.മനുഷ്യരോട് തനിക്കുള്ള കരുണയെപ്പറ്റിയുള്ള വെളിപ്പെടുത്തലുകൾ, അവളുടെ ശാന്തമായ ദിനചര്യകൾക്കിടയിൽ യേശു അവൾക്ക് നൽകിക്കൊണ്ടിരുന്നു.ലോകം മുഴുവൻ ദൈവകരുണ പ്രചരിപ്പിച്ചുകൊണ്ട് പാപികളുടെ ആത്മാക്കളെ രക്ഷിക്കുവാനുള്ള ദൗത്യം അവൾക്ക് നല്കപ്പെട്ടു. ദൈവകരുണയുടെ തിരുനാൾ, കരുണയുടെ ജപമാല, ദൈവകരുണയുടെ ഛായാചിത്രം തുടങ്ങിയവയെല്ലാം ദൈവകരുണ ആത്മാക്കളിൽ എത്തിക്കുന്നതിനുള്ള മാർഗങ്ങളായി യേശു അവൾക്ക് വെളിപ്പെടുത്തിക്കൊടുത്തു. ദൈവൈക്യത്തിലും, സഹനത്തിലും, ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടിയുള്ള അധ്വാനത്തിലും അവൾ തന്റെ സന്യാസജീവിതം ചെലവഴിച്ചു.1935ൽ തന്റെ 33ആം വയസിൽ ക്ഷയരോഗത്തെത്തുടർന്നാണ് വി.ഫൗസ്റ്റീന മരണമടഞ്ഞത്.2000ൽ വി.ജോൺ പോൾ രണ്ടാമൻ പാപ്പ ഫൗസ്റ്റീനയെ വിശുദ്ധപദവിയിലേക്ക് ഉയർത്തി.
ഈ വിശുദ്ധയെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.thedivinemercy.org/message/stfaustina
http://www.pravachakasabdam.com/index.php/site/news/2734
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount