1876ൽ തൃശൂർ ജില്ലയിലെ പുത്തൻചിറയിൽ ജനിച്ച ത്രേസ്യ ഭക്തയായ തന്റെ അമ്മയുടെ ശിക്ഷണത്തിലൂടെ ഈശോയോടുള്ള സ്നേഹത്തിൽ വളർന്നുവന്നു.12ആം വയസ്സിൽ അമ്മ മരിച്ചപ്പോൾ പരി. അമ്മയെ അവൾ സ്വന്തം അമ്മയായി സ്വീകരിച്ചു. ചെറുപ്പം മുതലേ അവൾക്ക് തിരുക്കുടുംബത്തിന്റെ ദർശനങ്ങൾ ലഭിച്ചിരുന്നു. അതോടൊപ്പം തന്നെ അനേകം പൈശാചിക പരീക്ഷണങ്ങളും നേരിടേണ്ടി വന്നിരുന്നു.ഈ കാലഘട്ടത്തിൽ അവൾ ജോസഫ് വിതയത്തിലച്ചനെ തന്റെ ആത്മീയപിതാവായി സ്വീകരിച്ചു.1904ൽ പരി. അമ്മയുടെ നിർദ്ദേശപ്രകാരം അവൾ തന്റെ പേരിന് മുൻപ് ‘മറിയം’ എന്ന പേര് കൂടി കൂട്ടിച്ചേർത്ത് മറിയം ത്രേസ്യ എന്ന പേര് സ്വീകരിച്ചു. തന്റെ സമീപപ്രദേശങ്ങളിലുള്ള വീടുകൾ സന്ദർശിച്ച് കുടുംബങ്ങളെ യേശുവിലേക്കും ദൈവാലയത്തിലേക്കും അടുപ്പിക്കാൻ വിശുദ്ധ ഉത്സാഹിച്ചിരുന്നു. ദൈവവുമായുള്ള പരിപൂർണ ഐക്യത്തിനായി ദാഹിച്ചിരുന്ന അവൾ ഒല്ലൂർ കർമലീത്ത മഠത്തിൽ ചേർന്നു. എന്നാൽ തന്നെക്കുറിച്ചുള്ള ദൈവികപദ്ധതി മറ്റൊന്നാണെന്ന് മനസിലാക്കിയ വിശുദ്ധ 1913ൽ തിരിച്ച് വീട്ടിലെത്തി.ഒരു ഏകാന്തഭവനം നിർമിക്കാനുള്ള അനുമതി തൃശൂര്‍ ജില്ലയിലെ അന്നത്തെ അപ്പസ്തോലിക് വികാര്‍ ആയിരുന്ന മാര്‍ ജോണ്‍ മേനാച്ചേരി വിശുദ്ധയ്ക്ക് നൽകി. മൂന്ന് സഹചാരിണിമാരോടൊപ്പം ഏകാന്തഭവനത്തിൽ താമസമാരംഭിച്ച വിശുദ്ധ, പ്രാർത്ഥനയും ഭവനസന്ദർശനം പോലുള്ള ശുശ്രൂഷകളും നടത്തിപ്പോന്നു.1914ൽ ഈ ചെറിയ സമൂഹം Congregation of the Holy Family (CHF) എന്ന സന്യാസസമൂഹമായി രൂപപ്പെട്ടു.ആദ്യത്തെ സുപ്പീരിയർ മറിയം ത്രേസ്യായും ചാപ്ലയിൻ വിതയത്തിലച്ചനുമായിരുന്നു.ഇന്ന് ലോകമെമ്പാടും ഹോളി ഫാമിലി സന്യാസസമൂഹത്തിന്റെ പ്രവർത്തനമേഖല വ്യാപിച്ചുകിടക്കുന്നു.1926ലായിരുന്നു വിശുദ്ധയുടെ മരണം.2019ൽ ഫ്രാൻസിസ് പാപ്പാ മറിയം ത്രേസ്യായെ വിശുദ്ധയായി പ്രഖ്യാപിച്ചു.
കടപ്പാട് : പ്രവാചകശബ്ദം
ഈ വിശുദ്ധയെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
http://www.pravachakasabdam.com/index.php/site/news/1603
https://www.ewtn.com/catholicism/library/saint-mariam-thresia-patroness-of-families-13891
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount