മൂന്നാം നൂറ്റാണ്ടിൽ ഏഷ്യ മൈനറിലെ പഫ്ലാഗോണിയയിലായിരുന്നു വി.മാമ്മസിന്റെ ജനനം.ക്രൈസ്തവവിശ്വാസത്തെപ്രതി തടവിലാക്കപ്പെട്ടിരുന്നവരായിരുന്നു വിശുദ്ധന്റെ മാതാപിതാക്കളായിരുന്ന റൗഫിനയും തിയോഡോറ്റസും. ഗർഭിണിയായ റൗഫിന ജയിലിലായിരിക്കുമ്പോഴാണ് വിശുദ്ധന് ജന്മം നൽകിയത്.വിശുദ്ധൻ ജനിച്ച ഉടനെ തന്നെ മാതാപിതാക്കളെ നഷ്ടമായി. അനാഥനായ വിശുദ്ധനെ അമിയ മട്രോന എന്ന ധനികയായ വിധവ എടുത്തുവളർത്തുകയും അവന് വിദ്യാഭ്യാസം നൽകുകയും ചെയ്തു.ഉറച്ച ക്രൈസ്തവവിശ്വാസത്തിൽ വളർന്ന വിശുദ്ധൻ തന്റെ സുഹൃത്തക്കളോടും യേശുവിനെക്കുറിച്ച് പറഞ്ഞിരുന്നു.ക്രൈസ്തവവിശ്വാസം നിഷിദ്ധമായിരുന്ന അക്കാലത്ത് വിശുദ്ധൻ പിടിക്കപ്പെട്ടു.എന്നാൽ പിന്നീട് മോചിക്കപ്പെട്ട വിശുദ്ധൻ ഒരു മലമുകളിൽ താപസജീവിതം നയിക്കാൻ തുടങ്ങി. പ്രകൃതിശക്തികളുടെ മേൽ അധികാരമുണ്ടായിരുന്ന അദ്ദേഹം വന്യമൃഗങ്ങളോട് സംഭാഷണം നടത്തിയിരുന്നു. വനത്തിൽ താമസിച്ചിരുന്ന അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ പടയാളികൾ വന്നപ്പോൾ ഒരു സിംഹത്തെ കൂടെക്കൂട്ടി അദ്ദേഹം അവരോടൊപ്പം പോയി. മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ടശേഷം വിശുദ്ധനെ ഹിംസ്രജന്തുക്കൾക്ക് ഇട്ടുകൊടുത്തെങ്കിലും അവ ആക്രമിച്ചില്ല. അവസാനം ഒരു തൃശൂലം കൊണ്ട് കുത്തപ്പെട്ട വിശുദ്ധൻ നഗരത്തിന് പുറത്തുള്ള ഒരു ഗുഹയിലേക്ക് പോകുകയും അവിടെവച്ച് മരണപ്പെടുകയുമാണുണ്ടായത്.
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.oca.org/saints/lives/2021/09/02/102459-martyr-mamas-of-caesarea-in-cappadocia
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount