1555ൽ ഇംഗ്ലണ്ടിലെ മിഡിൽട്ടനിൽ ഒരു പ്രൊട്ടസ്റ്റന്റ് കുടുംബത്തിലാണ് വി. മാര്‍ഗരറ്റ് ജനിച്ചത്. സുന്ദരിയും, സത്ഗുണസമ്പന്നയുമായിരുന്ന അവൾ 1571ൽ തന്റെ പതിനാറാം വയസ്സിൽ ജോൺ ക്ലീത്തെറോ എന്ന ഒരു പ്രൊട്ടസ്റ്റന്റ് വിശ്വാസിയെ വിവാഹം ചെയ്തു. തുടർന്ന് മൂന്നു മക്കൾക്ക് വിശുദ്ധ ജന്മം നൽകി. വിവാഹത്തിന് മൂന്ന് വർഷത്തിനുശേഷം ഭർത്താവിന്റെ അനുമതിയോടെ അവൾ കത്തോലിക്കാസഭയിൽ ചേർന്നു. കുടുംബജീവിതത്തിനിടയിൽ ദിവസേനയുള്ള വിശുദ്ധ കുർബാനയും മണിക്കൂറുകൾ നീണ്ടിരുന്ന വ്യക്തിപരമായ പ്രാർത്ഥനയും ആഴ്ചയിൽ നാലുദിവസം എടുത്തിരുന്നു ഉപവാസവും അവളുടെ ആത്മാവിനെ ശക്തിപ്പെടുത്തി.അക്കാലത്ത് കത്തോലിക്ക പുരോഹിതന്‍മാരെല്ലാം ഒളിവില്‍ കഴിഞ്ഞായിരുന്നു പ്രേഷിതപ്രവര്‍ത്തനം നടത്തിയിരുന്നത്.തന്റെ വീടിന്റെ അടുത്തുള്ള കെട്ടിടത്തില്‍ ചില പുരോഹിതരെ ഒളിച്ചുപാര്‍ക്കാന്‍ മാര്‍ഗരറ്റ് സഹായിച്ചു. അവിടെ വി. കുര്‍ബാന അര്‍പ്പിക്കാനും അവര്‍ക്കു സൗകര്യങ്ങളൊരുക്കി കൊടുത്തു. മാത്രമല്ല, ഒട്ടേറെ പ്രൊട്ടസ്റ്റന്റ് വിഭാഗക്കാരെ കത്തോലിക്ക വിശ്വാസത്തിലേക്കു മടക്കികൊണ്ടുവരാനും മാര്‍ഗരറ്റിനു സാധിച്ചു. എന്നാൽ പിന്നീട് പുരോഹിതന്മാരെ ഒളിപ്പിച്ചു എന്ന കുറ്റത്തിന്റെ പേരിൽ അവൾ പിടിക്കപ്പെട്ടു. കുറ്റം ഏറ്റുപറഞ്ഞ് ക്ഷമ ചോദിക്കാൻ അവളോട് ന്യായാധിപന്മാർ ആവശ്യപ്പെട്ടെങ്കിലും താൻ തെറ്റൊന്നും ചെയ്തില്ല എന്ന് ഉറച്ച ബോധ്യം ഉണ്ടായിരുന്നതിനാൽ അവൾ അതിന് സമ്മതിച്ചില്ല. ഇതേത്തുടർന്ന് അവൾ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു.തടികൊണ്ടുള്ള ഒരു പലകയ്ക്കും പാറയ്ക്കുമിടയില്‍ കിടത്തി വലിയ ഭാരം ഇട്ട് ഞെരുക്കി കൊല്ലാനായിരുന്നു തീരുമാനം. അതിഭീകരമായ ശിക്ഷയെ പറ്റി കേട്ടിട്ടും മാര്‍ഗരറ്റിന്റെ മുഖത്തു നിന്നു ചിരി മാഞ്ഞില്ല. ”ഞാന്‍ ഭാഗ്യവതിയാണ്. ഇതിലും നല്ലൊരു മരണം എനിക്കു ലഭിക്കാനില്ല.” മരിക്കുന്നതിനു തൊട്ടു മുന്‍പും മാര്‍ഗരറ്റ് പ്രാര്‍ഥിച്ചു. ” യേശു, യേശു, യേശു…എന്നോടു കരുണ തോന്നണമേ…” മാര്‍ഗരറ്റ് കൊല്ലപ്പെടുമ്പോള്‍ അവര്‍ക്കു 30 വയസുമാത്രമായിരുന്നു പ്രായം.1970 ഒക്‌ടോബര്‍ 25ന് പോള്‍ ആറാമന്‍ മാർപ്പാപ്പ മാര്‍ഗരറ്റിനെ വിശുദ്ധയായി പ്രഖ്യാപിച്ചു
ഈ വിശുദ്ധയെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholic.org/saints/saint.php?saint_id=515
https://www.newadvent.org/cathen/04059b.htm
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount