1579ൽ പെറുവിലെ ലിമായിൽ ജനിച്ച വി.മാർട്ടിൻ ഡി പോറസിന്റെ അമ്മ അടിമവർഗ്ഗത്തിൽപ്പെട്ട ഒരു കറുത്തവർഗ്ഗക്കാരിയും അച്ഛൻ സ്പെയിനിലെ ഒരു വെളുത്തവർഗ്ഗക്കാരനുമായിരുന്നു. മാർട്ടിന്റെ ചെറുപ്പത്തിൽ തന്നെ പിതാവ് മാർട്ടിനെയും ഇളയസഹോദരിയെയും അമ്മയെയും ഉപേക്ഷിച്ചുപോയി.തികഞ്ഞ ദാരിദ്ര്യത്തിലൂടെ മാർട്ടിന്റെ ബാല്യം കടന്നുപോയി. എന്നാൽ കുറച്ചുകാലത്തിനു ശേഷം പിതാവ് മാർട്ടിനെയും സഹോദരിയെയും കൊണ്ടുപോവുകയും അവർക്ക് വിദ്യാഭ്യാസം നൽകുകയും ചെയ്തു. പിന്നീട് മാർട്ടിൻ തന്റെ അമ്മയുടെ പക്കലേക്ക് തിരികെയെത്തുകയും ഒരു വൈദ്യന്റെ സഹായിയായി ജോലി ആരംഭിക്കുകയും ചെയ്തു.പതിനഞ്ചാം വയസിൽ ഡോമിനിക്കൻ ആശ്രമത്തിൽ ഒരു ജോലിക്കാരനായി മാർട്ടിൻ പ്രവേശിച്ചു. അക്കാലത്ത് കറുത്ത വർഗ്ഗക്കാർക്ക് ആശ്രമത്തിൽ പ്രവേശനമില്ലായിരുന്നു.എന്നാൽ മാർട്ടിന്റെ വിശുദ്ധിയും പ്രാർത്ഥനാചൈതന്യവും കണ്ട് ആശ്രമാധിപൻ ഒരു മൂന്നാംസഭാംഗം ആവാനുള്ള അനുവാദം പിന്നീട് മാർട്ടിന് നൽകുകയുണ്ടായി.വൈദ്യശാസ്ത്രത്തിലുള്ള തന്റെ പരിചയം ആശ്രമത്തിൽ രോഗീശുശ്രൂഷ നടത്തുന്നതിന് അദ്ദേഹത്തെ സഹായിച്ചു.ഉറക്കമിളച്ചുള്ള പ്രാർത്ഥനകൾ, അസാധാരണമായ എളിമ,ദാനധർമ്മം പാവങ്ങളോടും മൃഗങ്ങളോടുമുള്ള കരുതൽ എന്നിവയെല്ലാം മാർട്ടിൻ തന്റെ ജീവിതത്തിൽ അനുവർത്തിച്ചിരുന്നു. അസ്വാഭാവികമായ വരങ്ങൾ അദ്ദേഹത്തിൽ പ്രകടമായിരുന്നു.രോഗശാന്തിവരം, ഒരു സമയം രണ്ടിടത്ത് പ്രത്യക്ഷപ്പെടാനുള്ള വരം എന്നിവ അവയിൽ ചിലതാണ്. ലിമായിലെ വി.റോസ്, വി. ജോൺ മാസിയാസ് തുടങ്ങിയ സമകാലികരായ വിശുദ്ധരുമായി മാർട്ടിന് സൗഹൃദമുണ്ടായിരുന്നു.1639ലായിരുന്നു വി.മാർട്ടിൻ ഡി പോറസിന്റെ മരണം.1962ൽ വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടു.
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholic.org/saints/saint.php?saint_id=306
http://www.pravachakasabdam.com/index.php/site/news/3038
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount