‘തിരുഹൃദയത്തിന്റെ പ്രേഷിത’ എന്നറിയപ്പെടുന്ന വി. മാർഗരറ്റ് മേരി അലക്കോക് 1647ൽ ഫ്രാൻസിൽ ജനിച്ചു. ചെറുപ്പം മുതലേ ദൈവഭക്തി കാത്തുസൂക്ഷിച്ചിരുന്ന അവൾ ദിവ്യകാരുണ്യ ഈശോയുടെ സന്നിധിയിൽ ഏകാന്തതയിൽ ചെലവഴിക്കുന്നത് ഏറെ ഇഷ്ടപ്പെട്ടിരുന്നു. എട്ടാം വയസിൽ വിശുദ്ധയുടെ പിതാവ് മരിച്ചു.അക്കാലത്ത് വിശുദ്ധ രോഗബാധിത ആവുകയും കൂടി ചെയ്തതോടെ ദാരിദ്ര്യത്തിലായിരുന്ന കുടുംബത്തെ പുലർത്താൻ അമ്മയ്ക്ക് ഏറെ കഷ്ടപ്പെടേണ്ടി വന്നു.സന്യാസജീവിതത്തിനുവേണ്ടി തന്നെത്തന്നെ സമർപ്പിച്ച വിശുദ്ധയ്ക്ക് നാല് വർഷങ്ങൾക്ക് ശേഷം രോഗസൗഖ്യം ലഭിച്ചു. ചെറിയ രീതിയിൽ ലൗകികമോഹങ്ങളിലേക്ക് വഴുതിയെങ്കിലും മുൾമുടി ധരിച്ച യേശുവിന്റെ ദർശനം ലഭിച്ചതിനെതുടർന്ന് അവൾ സന്യാസജീവിതത്തിലേക്ക് പ്രവേശിക്കുമെന്ന തീരുമാനത്തിൽ ഉറച്ചു.വിശുദ്ധയ്ക്ക് 24 വയസുള്ളപ്പോൾ വിസിറ്റേഷൻ മഠത്തിൽ ചേർന്നു.1673 മുതൽ അവൾക്ക് ഈശോയുടെ തിരുഹൃദയത്തെ സംബന്ധിച്ചുള്ള ദർശനങ്ങളും വെളിപാടുകളും ലഭിക്കുവാൻ തുടങ്ങി.തിരുഹൃദയഭക്തിയിലൂടെ മനുഷ്യർക്ക് നൽകപ്പെടുന്ന 12 അനുഗ്രഹങ്ങൾ ഈശോ അവൾക്ക് വെളിപ്പെടുത്തി.അവളുടെ ദർശനങ്ങൾ തട്ടിപ്പാണെന്ന തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു.എന്നാൽ അവളുടെ ആത്മീയപിതാവായിരുന്ന ജെസ്യൂട് വൈദികനായ വി.ക്ളോഡ് ദെലാ കൊളമ്പിയരുടെ പിന്തുണയും സഹകരണവും
തനിക്ക് ലഭിച്ച വെളിപ്പെടുത്തലുകൾ പ്രചരിപ്പിക്കുന്നതിന് അവളെ സഹായിച്ചു.1683ൽ അസിസ്റ്റന്റ് സുപ്പീരിയർ ആയും പിന്നീട് നോവിസ് മിസ്ട്രസ്സ് ആയും വിശുദ്ധ സേവനം ചെയ്തു.1690ലായിരുന്നു വിശുദ്ധയുടെ മരണം.1920ൽ വിശുദ്ധയായി ഉയർത്തപ്പെട്ടു.
ഈ വിശുദ്ധയെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholicnewsagency.com/saint/st-margaret-mary-alacoque-626
https://www.newmanministry.com/saints/saint-margaret-mary-alacoque
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount