ഇറ്റലിയിലെ റ്റോഡിയിൽ ആറാം നൂറ്റാണ്ടിന്റെ അവസാനത്തിലായിരുന്നു വി.മാർട്ടിൻ പാപ്പായുടെ ജനനം.യേശുവിൽ ഒരുപോലെയുണ്ടായിരുന്ന ദൈവസ്വഭാവത്തെയും മനുഷ്യസ്വഭാവത്തെയും സംബന്ധിച്ച സഭാപഠനങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി അനേകം അപമാനങ്ങളും സഹനങ്ങളും നാടുകടത്തൽ വരെയും നേരിടേണ്ടി വന്ന പാപ്പായാണ് വി. മാർട്ടിൻ. തന്റെ ബുദ്ധിസാമർഥ്യം കൊണ്ടും വിശുദ്ധികൊണ്ടും കോൺസ്റ്റാന്റിനോപ്പിളിൽ മാർപാപ്പയുടെ സ്ഥാനപതിയായി അദ്ദേഹം നിയമിതനായി. തിയഡോർ പാപ്പായുടെ പിൻഗാമിയായി 649 ജൂലൈ 5ന് വിശുദ്ധൻ മാർപാപ്പയായി തെരെഞ്ഞെടുക്കപ്പെട്ടു. യേശുവിന്റെ മനുഷ്യസ്വഭാവത്തിന്റെ പൂർണ്ണതയെ നിരാകാരിച്ചുകൊണ്ടുള്ള മോണോതെലിറ്റിസം എന്ന പാഷണ്ഡതയ്ക്കെതിരെ പാപ്പ നിലകൊണ്ടു. കോൺസ്റ്റാന്റസ് ചക്രവർത്തിയും ബൈസന്റൈൻ പാത്രിയർക്കീസുമാകട്ടെ ഈ വാദത്തെ അംഗീകരിച്ചു. മാർപാപ്പയുടെ നിലപാടിൽ അതൃപ്തനായ ചക്രവർത്തി തന്റെ അധികാരമുപയോഗിച്ച് അദ്ദേഹത്തെ പിടികൂടുകയും തടവിലാക്കുകയും ചെയ്തു. അനേകം പീഡനങ്ങൾക്ക് വിധേയനായ പാപ്പ പിന്നീട് ക്രിമിയയിലേക്ക് നാടുകടത്തപ്പെട്ടു.655 സെപ്റ്റബര്‍ 16ന് അതിശക്തമായ ശൈത്യവും പട്ടിണിയും മൂലം മാര്‍ട്ടിന്‍ പാപ്പാ കര്‍ത്താവില്‍ അന്ത്യനിദ്രപ്രാപിച്ചു. ദൈവഭക്തനായിരുന്ന മാര്‍ട്ടിന്‍ തന്റെ ജീവിതകാലത്ത് നിരവധി അവഹേളനങ്ങള്‍ക്ക് പാത്രമായിട്ടുണ്ടെങ്കിലും പിന്നീട് ഒരു രക്തസാക്ഷിയായി ബഹുമാനിക്കപ്പെട്ടു.681ൽ മൂന്നാം എക്യുമെനിക്കൽ കൗൺസിലിലൂടെ മാർപാപ്പയുടെ നിലപാട് പോലെ തന്നെ പാപമൊഴികയുള്ള മറ്റെല്ലാത്തിലും യേശു പൂർണമനുഷ്യനായിരുന്നു എന്ന വാദം തിരുസഭ അംഗീകരിച്ചു.
കടപ്പാട്:പ്രവാചകശബ്ദം
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
http://www.pravachakasabdam.com/index.php/site/news/1128
https://www.catholicnewsagency.com/saint/st-martin-i-435
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount