A.D 895ലായിരുന്നു സാക്സണ്‍ രാജാവ് തിയോഡോറിക്കിന്റെ മകളായിരുന്നു വി.മെറ്റില്‍ഡയുടെ ജനനം.വളരേ ചെറുപ്പത്തില്‍ തന്നെ അവളുടെ മാതാപിതാക്കള്‍ അവളെ എര്‍ഫോര്‍ഡ് ആശ്രമത്തില്‍ ചേര്‍ത്തു. അവളുടെ മുത്തശ്ശിയായിരുന്നു അവിടത്തെ ആശ്രമാധിപ. ഗുണങ്ങളുടെ വിളനിലവും ഏവർക്കും മാതൃകയുമായിരുന്നു വി.മെറ്റിൽഡ.913ൽ അവളുടെ മാതാപിതാക്കൾ ഒരു പ്രഭുവിന്റെ മകനും പിൽക്കാലത്ത് ജർമ്മനിയിലെ രാജാവുമായ ഹെൻറിക്ക് അവളെ വിവാഹം ചെയ്തു കൊടുത്തു. തന്റെ വിവാഹത്തിന് തൊട്ടുമുമ്പ് വരെ അവൾ ആശ്രമത്തിൽ കഴിഞ്ഞു. സമർത്ഥനും ദൈവഭക്തനുമായിരുന്ന ഹെൻറി രാജ്യഭരണം നിർവഹിച്ചപ്പോൾ, മെറ്റിൽഡാ ആത്മീയപോരാട്ടത്തിൽ ഏർപ്പെട്ടു.കഠിനമായ പ്രാര്‍ത്ഥനകളും, ധ്യാനവും വഴി വിശുദ്ധ തന്റെ മനസ്സില്‍ ഭക്തിയുടേയും, എളിമയുടേയും അമൂല്യമായ വിത്തുകള്‍ പാകി. രോഗികളേയും, പീഡിതരേയും സന്ദര്‍ശിക്കുക, അവര്‍ക്ക് ആശ്വാസം പകരുക, പാവപ്പെട്ടവരെ സേവിക്കുക, അവര്‍ക്ക് നല്ല ഉപദേശങ്ങള്‍ നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ വിശുദ്ധക്ക് വളരെയേറെ ആനന്ദമുണ്ടാക്കുന്നവയായിരുന്നു. 936ൽ വിവാഹം കഴിഞ്ഞ് 23 വർഷമായപ്പോഴേക്കും ഹെൻറി മരിച്ചു. മൂന്നു മക്കളായിരുന്നു വിശുദ്ധയ്ക്കുണ്ടായിരുന്നത്. അമ്മയുടെ കാരുണ്യപ്രവർത്തികളെ എതിർത്തിരുന്ന മക്കൾ അവളെ ഉപദ്രവിച്ചെങ്കിലും പിന്നീട് അവർ പശ്ചാത്തപിച്ച് അവളോട് രമ്യപ്പെട്ടു. തന്നെ കാരുണ്യപ്രവൃത്തികൾ പൂർവാധികം ഭംഗിയോടെ തുടർന്ന അവൾ നിരവധി ദേവാലയങ്ങളും അഞ്ചോളം ആശ്രമങ്ങളും സ്ഥാപിച്ചു.968 മാര്‍ച്ച് 14ന് തന്റെ തലയില്‍ ചാരം പൂശി, ചണംകൊണ്ടുള്ള തുണിയില്‍ കിടന്നുകൊണ്ട് അവള്‍ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു.
കടപ്പാട്:പ്രവാചകശബ്ദം
ഈ വിശുദ്ധയെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholic.org/saints/saint.php?saint_id=307
https://www.catholicnewsagency.com/saint/st-matilda-177
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount