1796ൽ ഫ്രാന്‍സിലെ നോര്‍മോഷ്യര്‍ എന്ന ദ്വീപില്‍ ഉറച്ച ക്രൈസ്തവവിശ്വാസമുള്ള ഒരു കുടുംബത്തിലാണ് റോസ് വിര്‍ജിനിയ എന്ന മേരി എവുപ്രാസിയ ജനിക്കുന്നത്.മതപീഡനങ്ങള്‍ വ്യാപകമായിരുന്ന സമയമായിരുന്നതിനാല്‍ റോസിന്റെ വിശ്വാസജീവിതം രൂപപ്പെട്ടത് വീട്ടില്‍ തന്നെയായിരുന്നു. ജീവിതം മുന്നോട്ടു കൊണ്ടുപോകാനായി രാപകലില്ലാതെ പണിയെടുക്കുന്നതിനിടയിലും റോസിന്റെ അമ്മ മകളെ ഈശോയുടെ ജീവിതം മുഴുവന്‍ പഠിപ്പിച്ചു. അവളുടെ കൗമാരപ്രായത്തിൽ തന്റെ സഹോദരിയെയും പിതാവിനെയും അവൾക്ക് നഷ്ടപ്പെട്ടു. പിന്നീട് കുടുംബത്തിന്റെ മുഴുവൻ ഭാരം ചുമക്കേണ്ടി വന്ന അവളുടെ അമ്മ അവളെ തന്റെ ബാല്യകാല സുഹൃത്തായ ഒരു കന്യാസ്ത്രീ നടത്തിയിരുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ ചേർത്തു. കർക്കശസ്വഭാവമുള്ള മദറിന്റെ കീഴിലുള്ള പരിശീലനത്തിൽ അവളുടെ സ്വഭാവം എളിമയിലും വിധേയത്വത്തിലും വളർന്നു. ആ സ്ഥാപനത്തിന് അടുത്തുള്ള സിസ്റ്റേഴ്സ് ഓഫ് അവർ ലേഡി ഓഫ് ചാരിറ്റി സന്യാസമഠത്തിൽ ചേരുവാൻ അവൾ ആഗ്രഹിച്ചു. അങ്ങനെ 1814 ഒക്ടോബർ 20ന് അവളുടെ ആഗ്രഹം സഫലമായി. നോവിഷ്യെറ്റിന് മുമ്പായി എവുപ്രാസ്യ എന്ന പേര് സ്വീകരിച്ച അവൾ 1817ൽ പ്രഥമവ്രതവാഗ്ദാനം നടത്തി. അനുസരണ വിധേയത്വം എന്നീ പുണ്യങ്ങളിൽ വിശുദ്ധ മികച്ചു നിന്നിരുന്നു.1825ൽ അവൾ സുപ്പീരിയർ ആയി തെരഞ്ഞെടുക്കപ്പെട്ടു. പരിഹാരത്തിലധിഷ്ഠിതമായ ജീവിതം നയിക്കുന്ന Magdalenes എന്ന സന്യാസിനികളുടെ ഒരു സമൂഹത്തിന് വിശുദ്ധ തുടക്കം കുറിച്ചു. തിരുവസ്ത്രങ്ങളുടെ നെയ്യൽ പോലുള്ള ജോലികൾ ചെയ്തുകൊണ്ട് ഈ സമൂഹം സ്വന്തമായി വരുമാനമാർഗം കണ്ടെത്തി. തുടർന്ന് മറ്റ് പലയിടങ്ങളിലും പ്രവർത്തനം ആരംഭിച്ച ഈ സമൂഹത്തെ മെത്രാന്മാർ തങ്ങളുടെ രൂപതകളിലേക്ക് ക്ഷണിച്ചു. തുടർന്ന് Sisters of our lady of charity of good shepherd എന്ന പേരുള്ള സന്യാസം സമൂഹമായി ഇത് രൂപപ്പെട്ടു.1835ൽ വി. എവുപ്രാസ്യ ആദ്യ സുപ്പീരിയർ ജനറലായി തെരഞ്ഞെടുക്കപ്പെട്ടു.1868ൽ വിശുദ്ധയുടെ മരണസമയത്ത് ലോകമെമ്പാടും 110ഓളം മഠങ്ങൾ ഈ സന്യാസസമൂഹത്തിനു ഉണ്ടായിരുന്നു.1940 ൽ എവുപ്രാസ്യ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ടു.
ഈ വിശുദ്ധയെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
St. Mary Euphrasia Pelletier – Isthmus Leading to Divine Mercy
https://sistersofthegoodshepherd.com/mary-euphrasia/
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount