സുവിശേഷകന്മാരിൽ ഒരാളും തിരുസഭയുടെ ആദ്യകാല വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ച പ്രേഷിതനുമായ വിശുദ്ധ മർക്കോസ് ഒന്നാം നൂറ്റാണ്ടിലാണ് ജനിച്ചത്. പുതിയ നിയമത്തിലെ അപ്പസ്തോല പ്രവർത്തനങ്ങളിൽ വിശുദ്ധ മർക്കോസിനെ കുറിച്ചുള്ള നിരവധി പരാമർശങ്ങൾ കാണാം.അപ്പ പ്രവ 12:12ൽ മർക്കോസിന്റെ അമ്മയായ മറിയത്തെപ്പറ്റിയും 12:25ൽ പൗലോസിനോടും ബർണബാസിനോടുമൊപ്പമുള്ള അദ്ദേഹത്തിന്റെ ശുശ്രൂഷയെയും പറ്റി പരാമർശം ഉണ്ട്.പൗലോസും ബർണബാസും തങ്ങളുടെ രണ്ടാമത്തെ പ്രേഷിത ദൗത്യത്തിനായി യാത്ര തിരിച്ചപ്പോള്‍ ബര്‍ണബാസ് മര്‍ക്കോസിനെ കൂടെ കൂട്ടുവാന്‍ താല്‍പ്പര്യപ്പെട്ടുവെങ്കിലും പൗലോസ് അതിനെ എതിര്‍ത്തു. അതിനാല്‍ ബര്‍ണബാസ് മര്‍ക്കോസിനെ കൂട്ടികൊണ്ട് സൈപ്രസിലേക്കൊരു സുവിശേഷ യാത്ര നടത്തി. ചുരുങ്ങിയ കാലം കൊണ്ട് മര്‍ക്കോസിന്റേയും, പൗലോസിന്റേയും ഇടയിലുള്ള മുറിവുണങ്ങി. പൗലോസ് റോമില്‍ ആദ്യമായി തടവിലാക്കപ്പെട്ടപ്പോള്‍ മര്‍ക്കോസ് അദ്ദേഹത്തിന്റെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ യാതൊരു മുടക്കവും വരുത്താതെ തുടര്‍ന്ന് കൊണ്ട് പോയി (Col. 4:10; Philem. 24). അതിനാല്‍ അപ്പസ്തോലനായ പൌലോസ്, മര്‍ക്കോസിനെ അഭിനന്ദിക്കുകയുണ്ടായെന്ന്‍ പറയപ്പെടുന്നു. രണ്ടാമതും പൗലോസ് ബന്ധനസ്ഥനായപ്പോള്‍ അദ്ദേഹം, വിശുദ്ധ മര്‍ക്കോസിന്റെ സാന്നിധ്യം ആവശ്യപ്പെടുകയുണ്ടായി (2 Tim. 4:11).
വിശുദ്ധ പത്രോസും മര്‍ക്കോസും തമ്മില്‍ വളരെ അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നത്, അദ്ദേഹം വിശുദ്ധ പത്രോസിന്റെ സഹചാരിയും, ശിഷ്യനും, തര്‍ജ്ജമക്കാരനുമായി വര്‍ത്തിച്ചിരുന്നുവെന്ന്‍ പറയപ്പെടുന്നു. വിശുദ്ധ പത്രോസ് റോമില്‍ സുവിശേഷ പ്രഘോഷണം നടത്തിയപ്പോള്‍ മര്‍ക്കോസ് അവിടെ സന്നിഹിതനായിരുന്നുവെന്നും, വിശുദ്ധ പത്രോസിന്റെ സ്വാധീനത്താലാണ് വിശുദ്ധന്‍ തന്റെ ആദ്യത്തെ സുവിശേഷം രചിച്ചതെന്നും ഒരു പൊതുവായ അഭിപ്രായമുണ്ട്.
സുവിശേഷങ്ങളിൽ ഏറ്റവും ആദ്യം രചിക്കപ്പെട്ടതും, ദൈർഘ്യം കുറഞ്ഞതും, കാലഗണനാപരമായി രചിക്കപ്പെട്ടതുമായത് വിശുദ്ധ മർക്കോസിന്റെ സുവിശേഷമാണ്. വിശുദ്ധൻ പിന്നീട് ഈജിപ്തിലെ അലക്സാൻഡ്രിയായിലെ മെത്രാൻ ആവുകയും അവിടെവച്ച് രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു എന്നാണ് പറയപ്പെടുന്നത്.
കടപ്പാട് : പ്രവാചകശബ്ദം
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
http://www.pravachakasabdam.com/index.php/site/news/1229
https://www.catholic.org/saints/saint.php?saint_id=305
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount