സെബദീപുത്രന്മാരിൽ ഒരുവനും വി. യോഹന്നാൻ ശ്ലീഹായുടെ സഹോദരനുമാണ് വി.യാക്കോബ് ശ്ലീഹ.സെബദീപുത്രന്മാരെ ഈശോ വിളിക്കുന്നതിനെപ്പറ്റിയുള്ള വിവരണം ഇപ്രകാരമാണ്: “കുറച്ചുദൂരംകൂടി പോയപ്പോള്‍ സെബദിയുടെ പുത്രനായ യാക്കോബിനെയും അവന്റെ സഹോദരന്‍ യോഹന്നാനെയും കണ്ടു. അവര്‍ വഞ്ചിയിലിരുന്നു വലയുടെ കേടുപോക്കുകയായിരുന്നു.
ഉടനെ അവന്‍ അവരെയും വിളിച്ചു. അവര്‍ പിതാവായ സെബദിയെ സേവകരോടൊപ്പം വള്ളത്തില്‍ വിട്ട് അവനെ അനുഗമിച്ചു.”
(മര്‍ക്കോ 1 : 19-20). യേശു തന്റെ രൂപാന്തരീകരണത്തിനും, ജയ്റോസിന്റെ മകളെ ഉയിർപ്പിക്കുന്നതിനും, ഗത്സമേനിയിലെ പീഡസഹനത്തിനുമൊക്കെ സാക്ഷ്യം വഹിക്കാൻ പ്രത്യേകം തിരഞ്ഞെടുത്ത മൂന്ന് ശ്ലീഹന്മാരിൽ ഒരാളാണ് വി. യാക്കോബ് ശ്ലീഹ.യേശുവിന്റെ സ്വർഗാരോഹണത്തിനുശേഷം ഇസ്രായേലിലും റോമിലുമെല്ലാം സുവിശേഷം പ്രസംഗിച്ച വിശുദ്ധൻ തുടർന്ന് സ്പെയിനിലും സുവിശേഷം അറിയിച്ചു. തിരികെ ജെറുസലേമിൽ എത്തിയ വിശുദ്ധനെ ഹേറോദ് അഗ്രിപ്പാ ശിരശ്ചേദം ചെയ്ത് കൊലപ്പെടുത്തി.”അക്കാലത്ത് ഹേറോദേസ് രാജാവ് സഭയില്‍പ്പെട്ട ചിലരെ പീഡിപ്പിക്കാന്‍ തുടങ്ങി.
അവന്‍ യോഹന്നാന്റെ സഹോദരനായ യാക്കോബിനെ വാളിനിരയാക്കി.”
(അപ്പ. പ്രവ 12 : 1-2). എ.ഡി 44ലായിരുന്നു വിശുദ്ധന്റെ രക്തസാക്ഷിത്വം എന്ന് പറയപ്പെടുന്നു. അപ്പസ്തോലന്മാരിലെ ആദ്യ രക്തസാക്ഷി വി.യാക്കോബ് ശ്ലീഹായാണ്.
കടപ്പാട് : പ്രവാചകശബ്ദം
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholic.org/saints/saint.php?saint_id=59
http://www.pravachakasabdam.com/index.php/site/news/2044
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount