യേശുവിന്റെ പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരുവനും അവിടുത്തെ സഹോദരനുംകൂടിയായ യൂദാ
തദ്ദേവൂസിനെ ‘അസാധ്യകാര്യങ്ങളുടെ മധ്യസ്ഥൻ’ എന്ന് വിശേഷിപ്പിക്കാറുണ്ട്.സ്വീഡനിലെ വി. ബ്രിജീത്ത, വി.ബെർണാർഡ് എന്നീ വിശുദ്ധരോട് വി.യൂദാ തദേവൂസിനെ പ്രത്യേക മധ്യസ്ഥനായി സ്വീകരിക്കുവാൻ യേശു ആവശ്യപ്പെട്ടതായി പറയപ്പെടുന്നു.ചെറിയ യാക്കോബിന്റെ സഹോദരനും പരി. അമ്മയുടെ സഹോദരിയായ മറിയത്തിന്റെ മകനുമായിരുന്നു ഈ വിശുദ്ധൻ.
പന്തക്കുസ്താദിനത്തിൽ മറ്റ് ശ്ലീഹന്മാരോടൊപ്പം പരിശുദ്ധാത്മ അഭിഷേകം ലഭിച്ച വിശുദ്ധൻ യൂദയാ,സമരിയാ,ഇദുമെയെ എന്നീ പ്രദേശങ്ങളിലെല്ലാം സുവിശേഷം പ്രഘോഷിച്ചു.യൂദാ തദേവൂസ് എഴുതിയ ഒരു ലേഖനം വി. ഗ്രന്ഥത്തിലുണ്ട്.പാഷണ്ഡതൾക്കെതിരെയുള്ള പ്രബോധനങ്ങളും അവസാനനാളുകളെക്കുറിച്ചുള്ള മുന്നറിയിപ്പും വിശ്വാസത്തിൽ അഭിവൃദ്ധി പ്രാപിക്കുവാനുള്ള ആഹ്വാനവുമൊക്കെ ഒരു അധ്യായം മാത്രമുള്ള ഈ ലേഖനത്തിലുണ്ട്.അർമേനിയയിൽ ആദ്യമായി ക്രിസ്തുമതം എത്തിച്ചത് വി.യൂദാ തദേവൂസും വി.ബർത്തലോമിയോയുമാണെന്ന് വിശ്വസിക്കപ്പെടുന്നു.അർമേനിയയിൽ വച്ച് തന്നെയായിരുന്നു വി.യൂദാ തദേവൂസിന്റെ രക്തസാക്ഷിത്വം.
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.rosaryshrineofstjude.org/who-is-st-jude/
https://www.catholic.org/saints/saint.php?saint_id=127
http://www.pravachakasabdam.com/index.php/site/news/2972
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount