രണ്ടാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട യാക്കോബിന്റെ സുവിശേഷം എന്ന ഗ്രന്ഥത്തിൽനിന്നാണ് പരി. കന്യകാമറിയത്തിന്റെ മാതാപിതാക്കളും വിശുദ്ധരുമായ യോവാക്കിമിനെയും അന്നയെയും കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത്.ജനങ്ങൾക്കിടയിൽ ഏറെ ബഹുമാനിക്കപ്പെട്ടിരുന്ന ദമ്പതികളായിരുന്ന ഇരുവരും ഉറച്ച ദൈവഭക്തരായിരുന്നെങ്കിലും സന്താനമില്ലാത്തവരായിരുന്നു.അവരുടെ തീക്ഷ്ണമായ പ്രാർത്ഥനകൾക്കൊടുവിൽ ദൈവം അനുഗ്രഹിച്ചുനൽകിയ മകളായിരുന്നു പരി.മറിയം. പരി.മറിയത്തിന്റെ നൈർമല്യത്തിലൂടെയും വിശുദ്ധിയിലൂടെയും അവളുടെ മാതാപിതാക്കളുടെ വിശുദ്ധിയും നമുക്ക് ഊഹിച്ചെടുക്കാവുന്നതാണ്.ദൈവമാതാവാകുവനുള്ള ദൈവീകപരിശീലനം കന്യകാമറിയത്തിന് ലഭിച്ചത് അവളുടെ മാതാപിതാക്കളിൽനിന്നാണ്.പരിശുദ്ധ മാതാവിനോടുള്ള ക്രൈസ്തവരുടെ സ്നേഹത്തിന്റെ ഒരു വിപുലീകരണമാണ് ഈ വിശുദ്ധദമ്പതിമാരോടുള്ള ഭക്തി.ജെറുസലേമിലും യൂറോപ്പിലെ കാനഡ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലും വി.അന്നയുടെ നാമത്തിലുള്ള പ്രസിദ്ധങ്ങളായ ദൈവാലയങ്ങളുണ്ട്.ആദ്യകാലങ്ങളിൽ തിരുസഭ വി.അന്നയുടെ തിരുനാൾ മാത്രമാണ് ആഘോഷിച്ചിരുന്നതെങ്കിലും പിന്നീട് ജൂലൈ 26 പരി.അമ്മയുടെ മാതാപിതാക്കളുടെ തിരുനാളായി ആഘോഷിച്ചുതുടങ്ങി.
കടപ്പാട് : പ്രവാചകശബ്ദം
ലേഖകൻ: ബ്രദർ ജെറിൻ PDM – Ruha Mount Media Team
ഈ വിശുദ്ധരെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholicnewsagency.com/saint/sts-anne-and-joachim-313
http://www.pravachakasabdam.com/index.php/site/news/2043
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount