1832ൽ ലെബനനിലെ ഒരു കുലീന കുടുംബത്തിലെ ഏകമകളായി ജനിച്ച വി. റാഫ്ഖയുടെ അമ്മ അവൾക്ക് ആറ് വയസുള്ളപ്പോൾ മരിച്ചു. പിന്നീട് രണ്ടാനമ്മയുടെ കീഴിലുള്ള ഒരു ക്ലേശകരമായ ജീവിതമായിരുന്നു വിശുദ്ധയുടേത്.വീട്ടുജോലികൾ ചെയ്ത് ജീവിച്ച അവൾ സഹനങ്ങളുടെ സമയത്ത് യേശുവിന്റെ പീഡാനുഭവത്തെപ്പറ്റി ധ്യാനിച്ചു. ഉപവാസവും പ്രാർത്ഥനയും വഴി ആത്മാവിൽ ശക്തിപ്പെട്ട അവൾക്ക് ഈ കാലഘട്ടത്തിൽ സന്യാസിനിയാകുവാനുള്ള മോഹമുണ്ടായി.21-ാം വയസില്‍ റാഫ്ഖ തനിക്ക് ലഭിച്ച വിവാഹാലോചനകളെയെല്ലാം നിരസിച്ചു കൊണ്ട് മഠത്തില്‍ ചേര്‍ന്നു. പ്രേഷിത പ്രവര്‍ത്തങ്ങളും കാരുണ്യപ്രവര്‍ത്തികളും വഴി ഏവരുടെയും പ്രീതി പിടിച്ചു പറ്റിയ റാഫ്ഖ എപ്പോഴും ധ്യാനിച്ചിരുന്നത് ക്രിസ്തുവിന്റെ പീഡാനുഭവവേളയിലെ വേദനകളെ പറ്റിയായിരുന്നു. കുറച്ചുമാത്രം സംസാരിക്കുകയും ഏറെ പ്രാർഥിക്കുകയും ചെയ്യുന്ന പ്രകൃതമായിരുന്ന വിശുദ്ധയുടേത്.1885ൽ അവൾ “എന്റെ ദൈവമേ, നീ അനുഭവിച്ച വേദനകള്‍ നിന്നോടൊപ്പം ചേര്‍ന്ന് അനുഭവിക്കാന്‍ എന്നെ യോഗ്യയാക്കേണമേ..” എന്ന് പ്രാർത്ഥിച്ചു. അവളുടെ പ്രാർത്ഥന കേട്ട ദൈവം അവൾക്ക് സഹനങ്ങൾ നൽകി. അവൾക്ക് പിടിപെട്ട കടുത്ത തലവേദന പിന്നീട് കണ്ണിലേക്കും പടർന്നു. ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട അവളുടെ ശരീരവും ക്രമേണ തളരാൻ തുടങ്ങി. ഈ സഹനങ്ങളെല്ലാം അവൾ സന്തോഷത്തോടെ ഏറ്റെടുത്തു. അവളുടെ അവസാനത്തെ 29 വർഷങ്ങൾ ഇത്തരം ശാരീരികസഹനങ്ങളിലൂടെ കടന്നുപോയ വർഷങ്ങളായിരുന്നു. അവസാനത്തെ ഏഴു വർഷങ്ങൾ അവൾ ഒരു കിടപ്പു രോഗിയായി കഴിഞ്ഞു.1914ൽ തന്റെ 82ആം വയസ്സിൽ വിശുദ്ധ മരണമടഞ്ഞു.2001ൽ വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പ അവളെ വിശുദ്ധയായി പ്രഖ്യാപിച്ചു.
ലേഖകൻ: ബ്രദർ ജെറിൻ PDM – Ruha Mount Media Team
ഈ വിശുദ്ധയെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholic.org/saints/saint.php?saint_id=46042
http://www.rafqa.com/biography.php
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount