1204ൽ സ്പെയിനിൽ ഒരു പ്രഭുകുടുംബത്തിലാണ് വി.റെയ്മണ്ട് ജനിച്ചത്.ജനനസമയത്ത് അമ്മ മരണപ്പെട്ടതിനാൽ ശസ്ത്രക്രിയയിലൂടെയാണ് വിശുദ്ധനെ ഉദരത്തിൽ നിന്ന് പുറത്തെടുത്തത്.അതിനാൽ, ഗർഭിണികളുടെയും, ഗർഭസ്ഥശിശുക്കളുടെയും മധ്യസ്ഥനായി വിശുദ്ധൻ അറിയപ്പെടുന്നു. സന്യാസജീവിതത്തോട് ചെറുപ്പം മുതലേ ആഭിമുഖ്യം പുലർത്തിയിരുന്ന വിശുദ്ധനെ അദ്ദേഹത്തിന്റെ പിതാവ് തന്റെ തോട്ടങ്ങളുടെ മേൽനോട്ടം ഏല്പിച്ചു.സന്യാസത്തോടുള്ള റെയ്മണ്ടിന്റെ ആഗ്രഹം ഇല്ലാതാക്കാനായിരുന്നു ഇത്. എന്നാൽ റെയ്മണ്ടിന്റെ മനസ് മാറുന്നില്ല എന്ന് കണ്ടപ്പോൾ പിതാവ് വിശുദ്ധന് സന്യാസിയാവാൻ അനുവാദം നൽകി. മേഴ്‌സിഡറിയൻസ് സന്യാസസഭയിൽ ചേർന്ന വിശുദ്ധൻ മൂറുകളുടെ തടവിൽ കഴിഞ്ഞിരുന്ന അടിമകളെ മോചിപ്പിക്കുവാനുള്ള യത്നത്തിൽ വി.പീറ്റർ നോളാസ്കയെ പിന്തുടർന്നു. അൽജീരിയയിലെത്തി അനേകം അടിമകളെ മോചനദ്രവ്യം നൽകി അദ്ദേഹം മോചിപ്പിച്ചു.മോചനദ്രവ്യം കണ്ടെത്തുന്നതിനായി വിശുദ്ധൻ തന്നെത്തന്നെ മൂറുകൾക്ക് വിറ്റു.തടവറയിലായിരുന്ന സമയത്ത് വാതിൽക്കാവൽക്കാർ ഉൾപ്പടെയുള്ള ആളുകളെ വിശുദ്ധൻ തന്റെ പ്രഘോഷണത്തിലൂടെ മാനസാന്തരപ്പെടുത്തി.അദ്ദേഹത്തിന്റെ പ്രഘോഷണം അവസാനിപ്പിക്കുന്നതിനായി പീഡകർ അദ്ദേഹത്തിന്റെ ചുണ്ടുകളിൽ ചുട്ടുപഴുത്ത ലോഹം കുത്തിയിറക്കി ധ്വാരം ഉണ്ടാക്കി, അതിലൂടെ താഴിട്ട് വായ പൂട്ടി.എട്ട് മാസങ്ങൾക്ക് ശേഷം വി.പീറ്റർ നൊലാസ്കോ റെയ്മണ്ടിനെ മോചനദ്രവ്യം നൽകി മോചിപ്പിച്ചു.1239ൽ തിരികെ ബാഴ്സലോണയിൽ എത്തിയ റെയ്മണ്ടിനെ ഗ്രിഗറി ഒമ്പതാമൻ പാപ്പ കർദിനാളായി ഉയർത്തി.പുതിയ ചുമതല നൽകുന്നതിനായി മാർപാപ്പ അദ്ദേഹത്തെ റോമിലേക്ക് വിളിച്ചു.എന്നാൽ റോമിലേക്കുള്ള യാത്രാമധ്യേ തന്റെ മുപ്പത്താറാം വയസിൽ വിശുദ്ധൻ മരണമടഞ്ഞു.
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholic.org/saints/saint.php?saint_id=314
https://www.catholicnewsagency.com/saint/st-raymond-nonnatus-580
http://www.pravachakasabdam.com/index.php/site/news/2374
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount