1100ൽ ഇംഗ്ലണ്ടിൽ ജനിച്ച വി. റോബർട്ട് ഒരു ഇടവകവൈദികനായിരുന്നു. സന്യാസജീവിതത്തിൽ ആകൃഷ്ടനായ അദ്ദേഹം പിന്നീട് ഒരു ബെന്ഡിക്റ്റൻ ആശ്രമത്തിൽ ചേർന്നു.ബെന്ഡിക്റ്റൻ നിയമാവലി അതിന്റെ പൂർണതയിൽ പാലിച്ച് ജീവിക്കാൻ മറ്റ് ചില സന്യാസിമാരോടൊപ്പം 1132ൽ വിശുദ്ധൻ ആശ്രമം വിട്ടിറങ്ങി. സ്കെൽഡ് നദീതീരത്ത് മരച്ചില്ലകള്‍ കൊണ്ടും പുല്ലു കൊണ്ടും നിര്‍മ്മിക്കപ്പെട്ട ഒരു കുടിലിലായിരുന്നു അവര്‍ താമസിച്ചിരുന്നത്.
കഷ്ടപ്പാടുകൾക്കിടയിലും, സന്യാസിമാരുടെ വിശുദ്ധി, സഹനശീലം, ബെനഡിക്റ്റൈൻ ജീവിതരീതിയോടുള്ള ഉറച്ച സമർപ്പണം എന്നിവ പ്രസിദ്ധമായിരുന്നു.ഫൌണ്ടന്‍സ് എന്ന സ്ഥലത്ത് ഒരു ആശ്രമം പിന്നീട് ഈ സമൂഹത്തിനുണ്ടായി.തുടർന്ന് ഈ ആശ്രമം സിസ്റ്റേർഷ്യൻ സഭയുടെ കീഴിലേക്ക് വന്നു.ഇതിന് പിന്നാലെ 1137ൽ ന്യൂമിൻസ്റ്റർ എന്ന സ്ഥലത്തും ഒരു ആശ്രമം സ്ഥാപിക്കപ്പെട്ടു.വിശുദ്ധ റോബര്‍ട്ടായിരുന്നു അവിടത്തെ ആശ്രമാധിപതിയായത്. ഉപവാസത്തിലും പ്രാത്ഥനയിലും ഏറെ സമയം ചെലവഴിച്ചിരുന്ന വിശുദ്ധന് പ്രവചനവരമുണ്ടായിരുന്നു.
ആളുകളെ പിശാചുബാധയിൽനിന്ന് മോചിപ്പിച്ചിരുന്നു.1159ലായിരുന്നു വിശുദ്ധന്റെ മരണം.
കടപ്പാട് : പ്രവാചകശബ്ദം
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholic.org/saints/saint.php?saint_id=765
https://www.ewtn.com/catholicism/saints/robert-of-newminster-751
http://www.pravachakasabdam.com/index.php/site/news/1604
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount