ഫ്രാൻസിലെ GV ബുർഗുണ്ടിയിൽ അഞ്ചാം നൂറ്റാണ്ടിൽ ജനിച്ചവരാണ് ഈ വിശുദ്ധർ. റോമാനൂസ് തന്റെ 35ആമത്തെ വയസ്സിൽ എല്ലാം ഉപേക്ഷിച്ച് സന്യാസജീവിതം നയിക്കാൻ തീരുമാനിച്ചു. കോണ്ടാറ്റിലെ ഒരു ആശ്രമത്തിൽ പ്രവേശിച്ച അദ്ദേഹം പിന്നീട് അവിടെ നിന്ന് പിൻവാങ്ങുകയും ആശ്രമത്തിലെ നിയമാവലിയുമായി ഒരു വനത്തിൽ പോയി താമസിക്കുകയും താപസജീവിതം നയിക്കുകയും ചെയ്തു.ഏറെ താമസിയാതെ പിന്നാലെ അദ്ദേഹത്തിന്റെ ഇളയ സഹോദരനായ ലൂപിസിനൂസും അദ്ദേഹത്തിന്റെ ഒപ്പം ചേർന്നു. ഇവരുടെ വിശുദ്ധ ജീവിതവും അത്ഭുതപ്രവർത്തികളും കണ്ട് അനേകം ആളുകൾ അവരോടൊപ്പം ചേരുകയും ഈ വിശുദ്ധരുടെ നേതൃത്വത്തിൽ ഒരു സന്യാസസമൂഹം രൂപപ്പെടുകയും ചെയ്തു.444ൽ ആൾസിലെ വി. ഹിലാരിയിൽ നിന്ന് റോമാനൂസ് പൗരോഹിത്യം സ്വീകരിച്ചു.പിന്നീട് നിരവധി ആശ്രമങ്ങൾ ഈ വിശുദ്ധരുടെ നേതൃത്വത്തിൽ സ്ഥാപിക്കപ്പെട്ടു. വി. റോമാനൂസ് എ.ഡി 420ലും വി.ലൂപിസിനൂസ് എ.ഡി 440ലും മരണമടഞ്ഞു.
കടപ്പാട്:പ്രവാചകശബ്ദം
ഈ വിശുദ്ധരെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.ewtn.com/catholicism/library/ss-romanus-and-lupicinus-abbots-5794
ലേഖകൻ: ബ്രദർ ജെറിൻ PDM – Ruha Mount Media Team
https://www.traditioninaction.org/SOD/j269sd_Romanus_2-28.html
https://catholic.net/op/articles/2387/cat/1205/sts-romanus-and-lupicinus.html
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount