950ൽ ഇറ്റലിയിലെ റാവെന്നായിൽ ജനിച്ച വി. റോമുവാൾഡ് ലൗകികതയിൽ മുഴുകിയ ഒരു ജീവിതമായിരുന്നു നയിച്ചിരുന്നത്. ഒരിക്കൽ ഒരു മല്ലയുദ്ധത്തിൽ തന്റെ പിതാവ് എതിരാളിയെ കൊല്ലുന്നത് കാണാനിടയായതിനെത്തുടർന്ന് വിശുദ്ധന് വലിയ പശ്ചാത്താപമുണ്ടാവുകയും അടുത്തുള്ള ബെന്ഡിക്റ്റൻ ആശ്രമത്തിൽ ചെന്ന് കുറച്ച് നാൾ താമസിച്ച് പിതാവിന്റെ തെറ്റിന് പരിഹാരം ചെയ്യുകയും ചെയ്തു. അവിടത്തെ ജീവിതരീതികളിൽ ആകൃഷ്ടനായ വിശുദ്ധൻ ആ ആശ്രമത്തിൽ ചേർന്ന് ഒരു സന്യാസിയാവാൻ തീരുമാനിച്ചു. വീട്ടുകാരുടെ എതിർപ്പുകളെ അവഗണിച്ചുകൊണ്ട് അദ്ദേഹം അപ്രകാരം ചെയ്തു. ആശ്രമത്തിൽ പലപ്പോഴും സഹസന്യാസികളുടെ അസൂയയ്ക്ക് പാത്രമായ വിശുദ്ധൻ പിന്നീട് അധികാരികളുടെ അനുവാദത്തോടെ ആശ്രമം വിട്ടിറങ്ങി.താൻ പോയ ഇടങ്ങളിലെല്ലാം ആശ്രമങ്ങൾ സ്ഥാപിച്ച വിശുദ്ധൻ 1009ൽ കാമൽഡോളി സന്യാസസമൂഹം സ്ഥാപിച്ചു.അനേകം തെറ്റിദ്ധാരണകളും പ്രലോഭനങ്ങളും സഹനങ്ങളും എല്ലാം ജീവിതത്തിൽ നേരിട്ട വിശുദ്ധൻ ഒരിക്കൽ അപവാദപ്രചാരണത്തിനിരയായിക്കൊണ്ട് വലിയ ശിക്ഷാനടപടികൾ നേരിട്ടു.വിശുദ്ധന്റെ സ്വാധീനം വഴിയായി അദ്ദേഹത്തിന്റെ പിതാവും പിന്നീട് മാനസാന്തരത്തിലേക്ക് കടന്നു വന്നു.1027ലായിരുന്നു വിശുദ്ധന്റെ മരണം.
കടപ്പാട് : പ്രവാചകശബ്ദം
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholic.org/saints/saint.php?saint_id=406
http://www.pravachakasabdam.com/index.php/site/news/1658
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount