1182ൽ നെതർലൻഡിൽ ജനിച്ച വി ലുത്ഗാർഡിസ് 12ആം വയസ്സിൽ തന്റെ പിതാവിനാൽ ഒരു ബെന്ഡിക്റ്റൻ മഠത്തിലേക്ക് അയക്കപ്പെട്ടു. വിശുദ്ധയുടെ വിവാഹത്തിനായി കരുതിയിരുന്ന സ്ത്രീധന തുക നഷ്ടപ്പെട്ടതിനാലാണ് ആഗ്രഹമില്ലാതിരുന്നിട്ടുപോലും അവളെ പിതാവ് മഠത്തിലാക്കിയത്. ലൗകികജീവിതത്തോട് മമത പുലർത്തിയിരുന്ന വിശുദ്ധയ്ക്ക് എന്നാൽ ഒരിക്കൽ യേശുവിന്റെ തിരുമുറിവുകളുടെ ദർശനം ലഭിക്കുകയും അന്നുമുതൽ അവൾ യേശുവിനെ സ്നേഹിക്കാൻ ആരംഭിക്കുകയും ചെയ്തു.പ്രാർഥനയിൽ ലയിച്ചിരിക്കുമ്പോൾ ഭൂമിയിൽ നിന്ന് ഉയർന്നുപൊങ്ങുന്നതും, ശരീരത്തിൽ നിന്ന് പ്രകാശം പ്രസരിക്കുന്നതുമായ അനുഭവങ്ങൾ വിശുദ്ധയുടെ ജീവിതത്തിൽ ഉണ്ടാകുമായിരുന്നു. തുടർന്ന്, കൂടുതൽ കർക്കശമായ ജീവിതം നയിക്കുന്നതിനായി സിസ്റ്റേഴ്‌ഷ്യൻ സഭയിൽ വിശുദ്ധ ചേർന്നു. അവസാന 30 വർഷങ്ങളിൽ വിശുദ്ധ സിസ്റ്റേഴ്‌ഷ്യൻ സഭയിലെ അംഗമായിരുന്നു. രോഗശാന്തിവരവും, പ്രവചനവരവും പോലുള്ള വരങ്ങൾ വിശുദ്ധയ്ക്കുണ്ടായിരുന്നു.
യേശുവിന്റെ പോലെയുള്ള ക്ഷതങ്ങള്‍ അവളുടെ ശരീരത്തിലും പ്രത്യക്ഷപ്പെട്ടു. തലമുടികള്‍ക്കിടയില്‍ നിന്നു ചിലപ്പോള്‍ രക്തം ഒഴുകുമായിരുന്നു.ജീവിതത്തിന്റെ അവസാന 11 വർഷങ്ങൾ അവൾ അന്ധയായിരുന്നു.1246ലായിരുന്നു വിശുദ്ധയുടെ മരണം.
ലേഖകൻ: ബ്രദർ ജെറിൻ PDM – Ruha Mount Media Team
ഈ വിശുദ്ധയെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholicnewsagency.com/saint/st-lutgardis-507
https://www.mysticsofthechurch.com/2015/09/st-lutgarde-of-aywieres-first-known.html?m=1
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount