1591ൽ ഫ്രാൻസിൽ ജനിച്ച ഈ വിശുദ്ധ ഡൊമിനിക്കൻ സന്യാസിനിമാരുടെ കീഴിലാണ് വിദ്യാഭ്യാസം നടത്തിയത്. ഒരു സന്യാസിനി ആകാൻ ആഗ്രഹിച്ചിരുന്ന അവൾ എന്നാൽ തന്റെ കുമ്പസാരക്കാരന്റെ നിർദ്ദേശം അനുസരിച്ച് വിവാഹജീവിതം സ്വീകരിച്ചു.1625ൽ അവളുടെ ഭർത്താവ് മരിച്ചതോടെ വി. വിൻസെന്റ് ഡി പോളിന്റെ കാരുണ്യ പ്രവർത്തനങ്ങളിൽ അവളും സജീവപങ്കാളിയായി. അദ്ദേഹത്തോടൊപ്പം Daughters of Charity എന്ന സന്യാസ സഭയുടെ സഹസ്ഥാപകയായി.1634ലായിരുന്നു അവളുടെ വ്രതവാഗ്ദാനം. പ്രസ്തുത സന്യാസസഭയിലെ സന്യാസാർഥിനികളുടെ പരിശീലനത്തിന്റെയും ആത്മീയ പോഷണത്തിന്റെ ഉത്തരവാദിത്വം വിശുദ്ധയായിരുന്നു വഹിച്ചിരുന്നത്.ശാരീരികമായി ബലഹീനയായിരിന്നെങ്കിലും അവളുടെ അപാരമായ സഹനശക്തിയും, നിസ്വാര്‍ത്ഥമായ ദൈവഭക്തിയും, വിശുദ്ധ വിന്‍സെന്റ് ഡി പോളിനെ അദ്ദേഹത്തിന്റെ പ്രവര്‍ത്തങ്ങളില്‍ അളവില്ലാത്തവിധം സഹായിക്കുകയും, അദ്ദേഹത്തിനു ധൈര്യം പകരുകയും ചെയ്തിട്ടുണ്ട്.വിശുദ്ധ മരിക്കുന്ന സമയത്ത് നാല്‍പ്പതില്‍ കൂടുതല്‍ കന്യകാസ്ത്രീ മഠങ്ങള്‍ ഫ്രാന്‍സില്‍ സ്ഥാപിക്കപ്പെട്ടിരുന്നു.1660ലായിരുന്നു വിശുദ്ധയുടെ മരണം.1934ലാണ് വിശുദ്ധയായി നാമകരണം ചെയ്യപ്പെട്ടത്.1960ൽ ജോൺ 23ആമൻ പാപ്പാ അവളെ സാമൂഹ്യ പ്രവർത്തകരുടെ മധ്യസ്ഥയായി ഉയർത്തി.
ലേഖകൻ: ബ്രദർ ജെറിൻ PDM – Ruha Mount Media Team
കടപ്പാട്:പ്രവാചകശബ്ദം
ഈ വിശുദ്ധയെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
http://www.pravachakasabdam.com/index.php/site/news/926
https://www.catholic.org/saints/saint.php?saint_id=196
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount