1673ൽ ഫ്രാൻസിൽ ഒരു ദരിദ്രകുടുംബത്തിൽ ജനിച്ച വിശുദ്ധൻ ചെറുപ്പത്തിൽ തന്നെ ദൈവഭക്തിയിൽ അടിയുറച്ചിരുന്നു. വിശുദ്ധ കുർബാനയോടും പരിശുദ്ധ അമ്മയോടും അവന് അഗാധമായ സ്നേഹമുണ്ടായിരുന്നു. പരിശുദ്ധ അമ്മയോടുള്ള ഭക്തി പ്രചരിപ്പിച്ച വിശുദ്ധരിൽ മുഖ്യസ്ഥാനം വി. ലൂയി ഡി മോൺഫോർട്ടിനുണ്ട്.
19ആം വയസ്സിൽ സെമിനാരിയിൽ ചേർന്ന വിശുദ്ധൻ 27ആം വയസ്സിൽ പൗരോഹിത്യം സ്വീകരിച്ചു. വചനപ്രഘോഷണം തന്നെ ദൗത്യമാണെന്ന് മനസ്സിലാക്കിയ വിശുദ്ധൻ അനേകം ആത്മാക്കളെ തന്റെ പ്രഘോഷങ്ങളിലൂടെ നേടി. കൂടെ കൂടെയുള്ള വിശുദ്ധ കുർബാന സ്വീകരണവും, പരിശുദ്ധ അമ്മയോടുള്ള ഭക്തിയും വിശുദ്ധൻ തന്റെ പ്രഘോഷണങ്ങളിലൂടെ ജനങ്ങളോട് നിർദ്ദേശിച്ചു. അക്കാലത്ത് നിലനിന്നിരുന്ന ജാൻസനിസം എന്ന ഒരു പാഷഷണ്ടതക്കെതിരെ വിശുദ്ധൻ ശക്തമായി പോരാടി.Daughters of Divine Wisdom, Company of Mary എന്നിങ്ങനെ രണ്ട് സന്യാസ സമൂഹങ്ങൾ വിശുദ്ധൻ സ്ഥാപിച്ചു. പ്രസിദ്ധമായ ‘യഥാർത്ഥ മരിയ ഭക്തി’ എന്ന ഗ്രന്ഥം വിശുദ്ധന്റെ രചനയാണ്.1716ലായിരുന്നു വിശുദ്ധന്റെ മരണം.
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholicnewsagency.com/saint/st-louis-marie-grignion-de-montfort-450
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount