എ.ഡി 225ൽ ജനിച്ച വി.ലോറൻസ് റോമിൽ സിക്സ്റ്റസ് രണ്ടാമൻ പാപ്പ നിയോഗിച്ച 7 ഡീക്കന്മാരിൽ ഒരാളായിരുന്നു.ദരിദ്രരെയും അശരണരെയും സഹായിക്കുന്നതിനുള്ള ചുമതലയായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. മൂന്നാം നൂറ്റാണ്ടിന്റെ മധ്യകാലത്ത് വലേരിയൻ ചക്രവർത്തി റോമിൽ ശക്തമായ മതപീഡനം അഴിച്ചുവിട്ടു. വധശിക്ഷ നടപ്പിലാക്കുന്നതിനായി സിക്സ്റ്റസ് മാർപാപ്പയെ പടയാളികൾ കൊണ്ടുപോയപ്പോൾ പാപ്പായോടൊപ്പം രക്തസാക്ഷിത്വം വരിക്കാൻ ആഗ്രഹിച്ച ലോറൻസ് അദ്ദേഹത്തോട് ചോദിച്ചു. “പിതാവേ, അങ്ങയുടെ മകനെകൂടാതെ അങ്ങ് എവിടേക്ക് പോകുന്നു?” “നീ കരയാതിരിക്കൂ, കാരണം മൂന്ന്‍ ദിവസങ്ങള്‍ക്ക് ശേഷം നീയും എന്നെ അനുഗമിക്കും.” എന്നതായിരുന്നു പാപ്പായുടെ മറുപടി. ശേഷം സഭയുടെ സ്വത്തുക്കൾ ദരിദ്രർക്ക് വീതിച്ചു നല്കാനും പാപ്പാ ലോറൻസിന് നിർദ്ദേശം നൽകി. സഭയ്ക്ക് വലിയ സ്വത്തുക്കൾ കൈവശമുണ്ട് എന്ന് വിചാരിച്ച വലേരിയൻ സഭയുടെ സ്വത്തുക്കൾ മൂന്ന് ദിവസത്തിനകം കണ്ടുകെട്ടണമെന്ന് ലോറൻസിനോട് കല്പിച്ചു.മൂന്ന് ദിവസങ്ങൾക്ക് ശേഷം ദരിദ്രരെയും വിധവകളെയുമെല്ലാം ഒരുമിച്ചുകൂട്ടി വിശുദ്ധൻ ചക്രവർത്തിയുടെ മുൻപിൽ കൊണ്ടുചെന്ന് ഇവരാണ് സഭയുടെ ‘സ്വത്ത്’ എന്ന് പറഞ്ഞു.ഇതിൽ ക്രൂദ്ധനായ ചക്രവർത്തി വിശുദ്ധനെ ക്രൂരപീഡനങ്ങൾക്ക് വിധേയനാക്കാൻ കല്പിച്ചു.വിശുദ്ധനെ ഒരു ഇരുമ്പുപലകയുടെ മേലെ കിടത്തി പലകയുടെ കീഴിൽ തീയിട്ടു.കുറച്ച് സമയത്തിന് ശേഷം തന്റെ ശരീരം പാതി വെന്തെന്നും ഇനി തന്നെ മറിച്ചിടുക എന്നും പടയാളികളോട് വിശുദ്ധൻ പരിഹാസരൂപേണ പറഞ്ഞു. വിശുദ്ധന്റെ ധീരരക്തസാക്ഷിത്വം കണ്ട് അനേകം പേർ ക്രൈസ്തവവിശ്വാസം സ്വീകരിച്ചു. എ.ഡി 258ലായിരുന്നു വിശുദ്ധന്റെ രക്തസാക്ഷിത്വം.
കടപ്പാട് : പ്രവാചകശബ്ദം
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholic.org/saints/saint.php?saint_id=366
https://www.st-lawrencesprimary.co.uk/the-story-of-st-lawrence/
http://www.pravachakasabdam.com/index.php/site/news/2165
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount