ഇംഗ്ലണ്ടിലെ അന്നാസ് രാജാവിന്റെ ഇളയമകളായിരുന്ന വി.വിത്ത്ബർഗ്. ദൈവസ്നേഹത്തിൽ വളർന്നുവന്ന വിശുദ്ധ അവളുടെ പിതാവിന്റെ മരണശേഷം ഡെരെഹാം എന്ന സ്ഥലത്തേക്ക് മാറിത്താമസിച്ചു.അവിടെ ദൈവഭക്തിയുള്ള കുറച്ച് കന്യകമാരെ ഒരുമിച്ച് കൂട്ടുകയും ഒരു ദേവാലയത്തിനും, കന്യകാമഠത്തിനും അടിത്തറയിടുകയും ചെയ്തു.വിശുദ്ധ ആരംഭിച്ച നിർമാണപ്രവർത്തനങ്ങൾക്ക് ദൈവത്തിൽ നിന്നുള്ള സഹായം അവൾക്ക് ലഭിച്ചിരുന്നു. ഒരിക്കൽ വലിയ സാമ്പത്തികഞെരുക്കം നേരിട്ടപ്പോൾ പരി.അമ്മ അവർക്ക് വരുമാനമുണ്ടാക്കുന്നതിനായി പാൽ ചുരത്തുന്ന രണ്ട് പെൺമാനുകളെ കാണിച്ചുകൊടുത്തെന്ന് പറയപ്പെടുന്നു. നിര്‍മ്മാണപ്രവർത്തനങ്ങൾ പൂര്‍ത്തിയാകുന്നത് വരെ വിശുദ്ധ ജീവിച്ചിരുന്നില്ല. 743ലായിരുന്നു വിത്ബർഗിന്റെ മരണം.ഡെരെഹാം ദൈവാലയത്തിൽ സംസ്കരിക്കപ്പെട്ട വിശുദ്ധയുടെ മൃതദേഹം 50 വർഷങ്ങൾക്കുശേഷം കല്ലറ തുറന്നപ്പോൾ അഴുക്കാതെയിരിക്കുന്നതായി കാണപ്പെട്ടു.
ഈ വിശുദ്ധയെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholic.org/saints/saint.php?saint_id=2048
https://americaneedsfatima.org/articles/saint-withburga
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount