ഉപവിയുടെ അപ്പസ്‌തോലൻ എന്നറിയപ്പെടുന്ന വി. വിൻസെന്റ് ഡി പോൾ 1580ൽ ഫ്രാൻസിലാണ് ജനിച്ചത്.മികച്ച വിദ്യാഭ്യാസം കരസ്ഥമാക്കിയ വിശുദ്ധൻ തുടർന്ന് വൈദികപഠനം നടത്തുകയും 1600ൽ വൈദികനായി അഭിഷിക്തനാവുകയും ചെയ്തു. തുടർന്ന് ടുളോസിൽ അധ്യാപകനായി ജോലി ചെയ്ത അദ്ദേഹം 1605ൽ ഒരു യാത്രയ്ക്കിടയിൽ ആഫ്രിക്കയിൽ വച്ച് കടൽക്കൊള്ളക്കാരുടെ പിടിയിലാവുകയും അടിമയായി വിൽക്കപ്പെടുകയും ചെയ്തു. അടിമത്തത്തിലായിരിക്കെ അദ്ദേഹം അവിശ്വാസിയായ തന്റെ യജമാനനെ മാനസാന്തരപ്പെടുത്തി. പിന്നീട് യജമാനനോടൊപ്പം ഫ്രാൻസിൽ തിരികെയെത്തിയ അദ്ദേഹം അവിടെ ഒരു ഇടവകയിൽ ശുശ്രൂഷ ചെയ്തു.ഗോണ്ടിയിലെ പ്രഭ്വിയുടെ ആത്മീയപിതാവായിരുന്ന വിശുദ്ധൻ ആ കുടുംബത്തോട് ചേർന്ന് അനേകം ഉപവിപ്രവർത്തനങ്ങൾ നടത്തി.ധ്യാനശുശ്രൂഷകൾ വഴിയായി ആത്മാക്കളുടെ മാനസാന്തരത്തിനുവേണ്ടിയും വിശുദ്ധൻ പ്രയത്നിച്ചു.1625ൽ വിൻസെൻഷ്യൻ വൈദികസമൂഹത്തിന് അദ്ദേഹം രൂപം നൽകി.വിശ്വാസം ക്ഷയിച്ചുപോയ ഫ്രാൻസിലെ വൈദികഗണത്തെ നവീകരിക്കുന്നതിനായി ധ്യാനശുശ്രൂഷകളും പരിശീലനപരിപാടികളും വൈദികർക്കും വൈദികവിദ്യാർഥികൾക്കുമായി സംഘടിപ്പിച്ചു.വിശുദ്ധയായ ലൂയി ഡി മാരിലാക്കിന്റെ സഹകരണത്തോടെ ഉപവിയുടെ പുത്രിമാർ എന്ന സന്യാസസഭയ്ക്കും വിശുദ്ധൻ രൂപം കൊടുത്തു.1660ലായിരുന്നു വിശുദ്ധന്റെ മരണം.വിശുദ്ധന്റെ ചൈതന്യം സ്വീകരിച്ചുകൊണ്ട് ഉപവിപ്രവർത്തനങ്ങൾ നടത്തുന്ന വിൻസെന്റ് ഡി പോൾ സൊസൈറ്റി പോലുള്ള സംഘടനകൾ ഇന്നും ഊർജ്ജിതമായി സഭയിൽ പ്രവർത്തിക്കുന്നുണ്ട്.
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholic.org/saints/saint.php?saint_id=326
https://www.franciscanmedia.org/saint-of-the-day/saint-vincent-de-paul/
http://www.pravachakasabdam.com/index.php/site/news/2666
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount