തന്റെ വചനപ്രഘോഷണങ്ങളിലൂടെയും അത്ഭുതപ്രവർത്തനങ്ങളിലൂടെയും അനേകായിരം ആത്മാക്കളെ നേടിയ ഈ വിശുദ്ധൻ 1357ൽ സ്പെയിനിലെ വലൻസിയയിൽ ജനിച്ചു. മാതാപിതാക്കളുടെ എതിർപ്പ് അവഗണിച്ച് 19ആം വയസ്സിൽ അദ്ദേഹം ഡൊമിനിക്കൻ സന്യാസസമൂഹത്തിൽ ചേർന്നു. വ്രതവാഗ്ദാനത്തിനുശേഷം ഫിലോസഫിയിൽ അധ്യാപനം നടത്തുന്നതോടൊപ്പം തന്നെ ശക്തമായ സുവിശേഷവേലയും അദ്ദേഹം ആരംഭിച്ചു. കാറ്റലോനിയ യൂണിവേഴ്സിറ്റിയിൽ നിന്ന് അദ്ദേഹം ഡോക്ടറേറ്റ് നേടി. സഭ വലിയ പിളർപ്പിലൂടെ കടന്നുപോയ കാലഘട്ടമായിരുന്നു പതിനാലാം നൂറ്റാണ്ട്. ഒരേസമയം മൂന്നു മാർപാപ്പമാർ സഭയുടെ പരമാധികാരം അവകാശപ്പെട്ടിരുന്ന ഈ സമയത്ത് സഭയിൽ നവീകരണം നടക്കാൻ ഈ പിളർപ്പ് അവസാനിക്കേണ്ടത് അത്യാവശ്യമാണെന്ന് വിശുദ്ധൻ മനസ്സിലാക്കി.
പിളർപ്പുകൾ അവസാനിപ്പിക്കാൻ ശ്രമിക്കുന്നതിനിടയില്‍ വിശുദ്ധന് ഒരു ദര്‍ശനം ഉണ്ടായി. വിശുദ്ധ ഡൊമിനിക്കിനും വിശുദ്ധ ഫ്രാന്‍സിസിനും മദ്ധ്യത്തില്‍ നിന്നുകൊണ്ട് യേശു, അനുതാപത്തിന്റെ സുവിശേഷം പ്രഘോഷിക്കുവാന്‍ വിശുദ്ധനെ ചുമതലപ്പെടുത്തുന്നതായിരിന്നു ദര്‍ശനത്തിന്റെ സാരം. തന്റെ മരണം വരെ സ്പെയിൻ, ഫ്രാൻസ്, ഇറ്റലി, ജർമ്മനി, ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, അയർലൻഡ് എന്നീ രാജ്യങ്ങളിൽ ഉടനീളം വിശുദ്ധന്‍ തന്റെ ദൗത്യം തുടര്‍ന്നു.
മാനസാന്തരങ്ങളുടെ ഒരു പ്രവാഹം തന്നെ വിശുദ്ധന്റെ പ്രഭാഷണങ്ങളിലൂടെ നടന്നിരുന്നു. അഞ്ച് ഡൊമിനിക്കൻ സന്യാസികളെ ശുശ്രൂഷകളിൽ അദ്ദേഹം കൂടെ കൂട്ടി.പ്രഭാഷണങ്ങളിലൂടെ മാനസാന്തരപ്പെടുന്നവരെ ഈ സന്യാസികൾ കുമ്പസാരിപ്പിച്ചു. സഭയുടെ ഔദ്യോഗിക കണക്ക് പ്രകാരം 892 അത്ഭുതങ്ങളാണ് വിശുദ്ധൻ തന്റെ ജീവിതകാലത്ത് നടത്തിയിട്ടുണ്ട്. മരിച്ചവരെ ഉയർപ്പിച്ച 39 സംഭവങ്ങൾ ഔദ്യോഗിക കണക്കിലുണ്ട്. 1419ലായിരുന്നു വിശുദ്ധന്റെ മരണം.
കടപ്പാട്:പ്രവാചകശബ്ദം
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.miraclesofthesaints.com/2021/03/extraordinary-miracles-of-saint-vincent.html?m=1
https://www.catholic.org/saints/saint.php?saint_id=723
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount