A.D 1085ൽ ഇറ്റലിയിലെ ഒരു കുലീന കുടുംബത്തിൽ ജനിച്ച വി.വില്ല്യമിന് ചെറുപ്പത്തിലേ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ടതിനാൽ ബന്ധുക്കളാണ് വിശുദ്ധനെ വളർത്തിയത്.പതിനാലാം വയസ്സിൽ അദ്ദേഹം സ്പെയിനിലെ സാന്റിയാഗോ ഡി കമ്പോസ്റ്റെലയിലേക്ക് ഒരു തീർത്ഥാടനം നടത്തി. തീർഥാടനത്തിന് ശേഷം തിരികെയെത്തിയ അദ്ദേഹം സന്യാസജീവിതം ആരംഭിച്ചു.പരിഹാരജീവിതത്തോടൊപ്പം സുവിശേഷപ്രഘോഷണത്തിനും അദ്ദേഹം പ്രാധാന്യം നൽകി.Congregation of Monte Vergine എന്ന സന്യാസസമൂഹവും അദ്ദേഹം ആരംഭിച്ചു. അനേകം താപസഭവനങ്ങൾ അദ്ദേഹം സ്ഥാപിച്ചെങ്കിലും അവയിൽ ചിലത് മാത്രമാണ് ഇന്നും നിലനിൽക്കുന്നത്.1142ലായിരുന്നു വിശുദ്ധന്റെ മരണം.1224ൽ വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടു.
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholic.org/saints/saint.php?saint_id=585
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount