എ.ഡി 634ൽ ഇംഗ്ലണ്ടിലെ നോർത്തമ്പർലൻഡിൽ ജനിച്ച വി.വിൽഫ്രഡ് പതിനാലാം വയസിൽ ലൻസിഫോൺ എന്ന പ്രദേശത്തുള്ള ഒരു ആശ്രമത്തിൽ വിദ്യാഭ്യാസം നേടി. തുടർന്ന് കാന്റർബറിയിലും റോമിലും അദ്ദേഹം പഠനം തുടർന്നു. പിന്നീട് സന്യാസജീവിതത്തിലേക്ക് കടന്ന വിശുദ്ധൻ വിവിധ രാജ്യങ്ങളിലായി അനേകം ആശ്രമങ്ങൾ സ്ഥാപിച്ചു.യോർക്ക് രൂപതയിൽ ഒമ്പത് വർഷക്കാലം അജപാലനം നടത്തിയ വിശുദ്ധൻ, മെഴ്‌സിയ, ലീച്ച്ഫീൽഡ് എന്നീ പ്രദേശങ്ങളിലും മെത്രാനായി ശുശ്രൂഷ ചെയ്തു.എ.ഡി 664-ലെ വിറ്റ്ബി സിനഡിലൂടെ റോമൻ ആരാധനക്രമം ഇംഗ്ലണ്ടിൽ കൊണ്ടുവരുന്നതിന് വിശുദ്ധൻ നേതൃത്വം നൽകി.ഇംഗ്ലണ്ടിലും മറ്റ് രാജ്യങ്ങളിലുമായി അനേകം ആത്മാക്കളെ മാനസാന്തരത്തിലേക്ക് നയിക്കാൻ സന്യാസിയും മെത്രാനുമായിരുന്ന ഈ വിശുദ്ധന് സാധിച്ചു. എ.ഡി 709ലായിരുന്നു വിശുദ്ധന്റെ മരണം.
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholic.org/saints/saint.php?saint_id=593
https://www.catholicnewsagency.com/saint/st-wilfrid-of-york-17
http://www.pravachakasabdam.com/index.php/site/news/2807
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount