എ.ഡി 924ൽ ജർമ്മനിയിൽ ജനിച്ച വി.വൂൾഫ്ഗാങ് ബെനഡിക്റ്റൻ സന്യാസികൾ നടത്തിയിരുന്ന ഒരു സ്കൂളിലാണ് വിദ്യാഭ്യാസം നടത്തിയത്. പിന്നീട് അദ്ദേഹത്തിന്റെ സഹപാഠിയായിരുന്ന ആർച്ച്ബിഷപ് ഹെൻറിയുടെ കീഴിൽ ട്രയർ രൂപതയിലെ ഒരു സ്കൂളിൽ അദ്ദേഹം അധ്യാപകനായി സേവനമനുഷ്ഠിച്ചു.ആർച്ച്ബിഷപ് ഹെൻറിയുടെ മരണത്തിനുശേഷം 964ൽ അദ്ദേഹം ബെന്ഡിക്റ്റൻ സന്യാസസമൂഹത്തിൽ ചേർന്നു.968ൽ പുരോഹിതനായ അദ്ദേഹം ഏകാന്തതയിലുള്ള ഒരു താപസജീവിതം ആഗ്രഹിച്ചിരുന്നെങ്കിലും വിജാതീയരുടെ അടുക്കലേക്ക് മിഷനറിയായി അയയ്ക്കപ്പെട്ടു.വൈകാതെ തന്നെ റീജൻസ്ബർഗിലെ മെത്രാനായി അദ്ദേഹം നിയമിക്കപ്പെട്ടു.ഇക്കാലയളവിൽ തന്റെ താപസചൈതന്യം അദ്ദേഹം ഉപേക്ഷിച്ചില്ലെന്ന് മാത്രമല്ല സഭയിൽ നഷ്ടപ്പെട്ടുപോയ പ്രാർത്ഥനാചൈതന്യം വീണ്ടെടുക്കുന്നതിനായുള്ള നവീകരണപ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. ഒരിക്കൽ അജപാലനശുശ്രൂഷയ്ക്കിടെ വലിയ പ്രതിസന്ധികൾ ഉണ്ടായപ്പോൾ കുറച്ച് നാളുകൾ അദ്ദേഹം ഏകാന്തതയിൽ പ്രാർഥിക്കാൻ പോവുകയും പിന്നീട് തിരിച്ചുവരുകയും ചെയ്തു.ദാനധർമത്തിന് അദ്ദേഹം വലിയ പ്രാധാന്യം നൽകിയിരുന്നു.994ൽ ഒരു യാത്രയ്ക്കിടെ രോഗബാധിതനാവുകയും തുടർന്ന് മരണമടയുകയും ചെയ്തു.
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholicnewsagency.com/saint/st-wolfgang-bishop-39
https://www.catholic.org/saints/saint.php?saint_id=2049
https://www.franciscanmedia.org/saint-of-the-day/saint-wolfgang-of-regensburg/
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount