എ.ഡി 907ൽ ബോഹേമിയയിൽ ഒരു രാജകുടുംബത്തിലാണ് വി. വെൻസെസ്ലാവൂസ് ജനിച്ചത്. ചെറുപ്പത്തിൽ തന്നെ വിശുദ്ധന്റെ പിതാവ് മരണമടഞ്ഞതിനാൽ അദ്ദേഹത്തിന്റെ അമ്മ ഭരണം ഏറ്റെടുത്തു. ലുഡ്വില്ല എന്ന അദ്ദേഹത്തിന്റെ വിശുദ്ധയായിരുന്ന മുത്തശ്ശിയുടെ സ്വാധീനത്തിലൂടെയാണ് അദ്ദേഹം ക്രിസ്തുവിശ്വാസത്തിൽ വളർന്നത്.പതിനെട്ടാം വയസിൽ രാജ്യഭരണം ഏറ്റെടുത്ത വിശുദ്ധൻ തിരുസഭയോട് ഐക്യം പുലർത്തിയിരുന്നു. ക്രിസ്തീയ പുരോഹിതരെ ഏറെ ബഹുമാനത്തോടെയായിരുന്നു വെൻസെസ്ലാവൂസ് രാജാവ് കണ്ടിരുന്നത്. തന്റെ പ്രജകളെ മക്കളെപ്പോലെ സ്നേഹിച്ച അദ്ദേഹം അനാഥരോടും വിധവകളോടും ദാരിദ്രരോടുമെല്ലാം കരുണയോടെയായിരുന്നു പെരുമാറിയിരുന്നത്.എന്നാല്‍ വിശുദ്ധന്റെ സഹോദരനായ ബൊലെസ്ലാവൂസ് വിഗ്രഹരാധകനായി മാറി. 929 സെപ്റ്റംബര്‍ 28ന് വെന്‍സെസ്ലാവൂസ് വിശുദ്ധ കുര്‍ബാനക്കായി പോകുന്ന വഴി പള്ളിയുടെ പടിവതിക്കല്‍വച്ച് ബൊലെസ്ലാവൂസ് വിശുദ്ധനെ പിറകില്‍നിന്നു ഇടിച്ചുവീഴ്ത്തി. മരിക്കുന്നതിന് മുമ്പ് വിശുദ്ധന്‍ തന്റെ സഹോദരന്റെ ആത്മാവിനോട് കരുണ കാണിക്കുവാന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചു.
രാഷ്ട്രീയപരമായ കാരണങ്ങള്‍ മൂലമാണ് വിശുദ്ധന്‍ കൊല്ലപ്പെട്ടതെങ്കിലും വിശുദ്ധന്റെ ക്രിസ്തുവിശ്വാസവും ഇതിനുള്ള ഒരു മൂലകാരണമായിരുന്നതിനാല്‍ സഭയിലെ രക്തസാക്ഷികള്‍ക്കിടയിലാണ് വിശുദ്ധന്റെ സ്ഥാനം.
കടപ്പാട് : പ്രവാചകശബ്ദം
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.franciscanmedia.org/saint-of-the-day/saint-wenceslaus/
https://www.catholicnewsagency.com/saint/st-wenceslaus-608
http://www.pravachakasabdam.com/index.php/site/news/2665
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount