1660ൽ ഇറ്റലിയിൽ ജനിച്ച വിശുദ്ധയ്ക്ക് തന്റെ നാലാം വയസിൽ അമ്മയെ നഷ്ടപ്പെട്ടു.പെട്ടെന്ന് പ്രകോപിതയാകുന്ന പ്രകൃതക്കാരിയായിരുന്ന അവളെ അമ്മ തന്റെ മരണക്കിടക്കയിൽ വച്ച് ഈശോയുടെ തിരുമുറിവിന് സമർപ്പിച്ചു. ഇതിനുശേഷം അവൾക്ക് വലിയ ഹൃദയപരിവർത്തനം സംഭവിക്കുകയും ദൈവസ്നേഹത്തിൽ ആഴപ്പെടുകയും ചെയ്തു.വിവാഹാലോചനകളെ മറികടന്നുകൊണ്ട് പിതാവിന്റെ അനുവാദം നേടിയെടുത്തശേഷം 17ആം വയസിൽ വെറോണിക്ക ക്ലാരസഭയിൽ ചേർന്നു. ആശ്രമത്തിലെ ആദ്യകാലങ്ങളിൽ അടുക്കളയിലും, ദൈവാലയസങ്കീർത്തിയിലുമൊക്കെ ശുശ്രൂഷ ചെയ്ത അവൾ തന്റെ 34ആം വയസിൽ നോവിസ് മിസ്ട്രസ്സായി നിയമിക്കപ്പെട്ടു.എന്നാൽ 37ആം വയസ്സിൽ വിശുദ്ധയ്ക്ക് പഞ്ചക്ഷതം ലഭിക്കുകയും അതേത്തുടർന്ന് സഭാധികാരികളിൽനിന്നുള്ള പരീക്ഷണങ്ങൾക്ക് വിധേയയാവുകയും ചെയ്തു.നോവിസ് മിസ്ട്രസ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ട അവൾ ദിവ്യബലിയിലെ പങ്കാളിത്തം നിഷേധിക്കപ്പെട്ടപ്പോൾ പോലും ക്ഷമയോടും അനുസരണത്തോടും കൂടി അതെല്ലാം സഹിച്ചു. എന്നാൽ അന്വേഷണങ്ങളുടെ അവസാനം വെറോണിക്കയുടെ ദൈവാനുഭവങ്ങൾ സത്യമാണെന്ന് തെളിഞ്ഞപ്പോൾ അവൾ വീണ്ടും
നോവിസ് മിസ്ട്രസ്സായി നിയമിക്കപ്പെട്ടു.പിന്നീട് 56ആം വയസിൽ മഠാധിപയായും നിയമിക്കപ്പെട്ടു.1727ലായിരുന്നു വിശുദ്ധയുടെ മരണം. വിശുദ്ധയുടെ ഹൃദയം ഇന്നും അഴുകാതിരിക്കുന്നു.1839ലാണ് വെറോണിക്ക വിശുദ്ധയായി പ്രഖ്യാപിക്കപ്പെടുന്നത്.
കടപ്പാട് : പ്രവാചകശബ്ദം
ലേഖകൻ: ബ്രദർ ജെറിൻ PDM – Ruha Mount Media Team
ഈ വിശുദ്ധയെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.roman-catholic-saints.com/saint-veronica-giuliani.html
http://www.pravachakasabdam.com/index.php/site/news/1857
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount