വീട്ടുജോലിക്കാരുടെയും പാചകക്കാരുടെയും മധ്യസ്ഥയായി അറിയപ്പെടുന്ന വി.സീത്തയുടെ ജനനം 1200കളിൽ ഇറ്റലിയിലെ ലൂക്കയിലായിരുന്നു. കുടുംബത്തിലെ കടുത്ത ദാരിദ്ര്യത്തെ മറികടക്കാൻ 12ആം വയസ്സിൽ തന്നെ വീട്ടുജോലിക്ക് അയക്കപ്പെട്ട വിശുദ്ധ പിന്നീടുള്ള 48 വർഷക്കാലം ആ വീട്ടിൽ ഒരു ജോലിക്കാരിയായി കഴിഞ്ഞുകൂടി. ചെറുപ്പത്തിൽ തന്നെ അമ്മയിൽ നിന്ന് എപ്പോഴും ദൈവഹിതം ആരാഞ്ഞുകൊണ്ട് ജീവിക്കാൻ പഠിച്ച വിശുദ്ധ, തന്റെ തിരക്കേറിയ ജോലികൾക്കിടയിലും ദൈവസാന്നിധ്യസ്മരണയിലായിരിക്കാൻ പരിശീലിച്ചു.അതിരാവിലെ വി. കുർബാനയിൽ സംബന്ധിച്ചശേഷം തന്റെ ജോലികൾ ആരംഭിച്ചിരുന്ന വിശുദ്ധ, ഉപവാസം ദാനധർമ്മം പ്രാർത്ഥന പരിഹാരം എന്നീ പുണ്യപ്രവർത്തികൾക്കും സമയവും സാഹചര്യവും കണ്ടെത്തി.തന്റെ വീട്ടുജോലികൾ ദൈവശുശ്രൂഷയ്ക്ക് തുല്യമാണെന്ന് മനസിലാക്കിയ വിശുദ്ധ ദൈവത്തെ സേവിക്കുന്നതുപോലെ ഹൃദയപരമാർത്ഥതയോടെയായിരുന്നു തന്റെ ജോലികൾ ചെയ്തിരുന്നത് ( കൊളോ 3:23). യജമാനത്തിയിൽ നിന്നും സഹപ്രവർത്തകരിൽനിന്നും പല തരത്തിലുള്ള പീഡനങ്ങളും നേരിട്ടപ്പോൾ വിശുദ്ധ അതെല്ലാം സൗമ്യതയോടുകൂടി നേരിടുകയാണ് ചെയ്തത്.വിശുദ്ധയുടെ മരണശേഷം അവൾ ജോലി ചെയ്തിരുന്ന കുടുംബത്തിലെ അംഗങ്ങൾ തന്നെയായിരുന്നു അവളുടെ നാമകരണ നടപടികൾക്ക് ആരംഭം കുറിച്ചത്.
ലേഖകൻ: ബ്രദർ ജെറിൻ PDM – Ruha Mount Media Team
കടപ്പാട് : പ്രവാചകശബ്ദം
ഈ വിശുദ്ധയെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholicnewsagency.com/saint/st-zita-of-lucca-446
https://www.catholic.org/saints/saint.php?saint_id=582
http://www.pravachakasabdam.com/index.php/site/news/1227
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount