എ.ഡി 202ൽ വിക്ടർ മാർപാപ്പയുടെ പിൻഗാമിയായി വാഴിക്കപ്പെട്ട വി.സെഫിരിനൂസ് പാപ്പ ബുദ്ധിമുട്ടേറിയ ഒരു കാലത്താണ് സഭയെ നയിച്ചത്.സെവേറൂസ് ചക്രവർത്തി ക്രിസ്ത്യാനികൾക്ക് നേരെയുള്ള മതപീഡനം ആരംഭിക്കുന്നത് ഈ കാലഘട്ടത്തിലാണ്. ക്രിസ്ത്യാനികൾ കൂട്ടമായി രക്തസാക്ഷിത്വം വരിക്കുന്ന സംഭവങ്ങൾ വിശുദ്ധനെ വേദനിപ്പിച്ചിരുന്നെങ്കിലും അവർക്ക് ലഭിക്കുന്ന സ്വർഗീയമഹത്വം അദ്ദേഹത്തിന് വലിയ ആനന്ദം നൽകി.പീഡിതരായിരുന്ന വിശ്വാസികളെ അദ്ദേഹം ആശ്വസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തു.എന്നാൽ ഇക്കാലഘട്ടത്തിൽ തന്നെ ഉയർന്നുവന്ന അനേകം പാഷണ്ഡതകളും അബദ്ധപ്രബോധനങ്ങളും അദ്ദേഹത്തെ ഏറെ മുറിപ്പെടുത്തി. പാഷണ്ഡികൾ അദ്ദേഹത്തിന് നേരെ നിന്ദാപരമായ പല വിമർശനങ്ങളും ഉയർത്തി.മോണ്ടാനിസം,മാർസിയൻ പാഷണ്ഡത തുടങ്ങിയവയെല്ലാം എതിർത്തുകൊണ്ട് സഭയുടെ വിശ്വാസസത്യങ്ങളെ അദ്ദേഹം സംരക്ഷിച്ചു.219ലായിരുന്നു വിശുദ്ധന്റെ മരണം. രക്തം ചിന്താതെയാണ് മരിച്ചതെങ്കിലും അദ്ദേഹം നേരിട്ട മാനസികമായ പീഡനങ്ങളും സംഘർഷങ്ങളും മൂലം ഒരു രക്തസാക്ഷിയായിട്ടാണ് സഭ അദ്ദേഹത്തെ വണങ്ങുന്നത്.
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.newmanministry.
https://www.ewtn.com/
http://www.pravachakasabdam.
https://chat.whatsapp.com/
PDM Ruha Mount