എ ഡി 300 കാലഘട്ടങ്ങളിൽ ഈജിപ്തിൽ ജീവിച്ചിരുന്ന സന്യാസിയായിരുന്ന ഈ വിശുദ്ധൻ മരുഭൂമിയിലെ വി. അന്തോനീസിന്റെ ശിഷ്യനും അലക്സാൻഡ്രിയായിലെ വി.അത്തനേഷ്യസിന്റെ സുഹൃത്തുമായിരുന്നു. തന്റെ ആദ്യകാലങ്ങളിൽ ഒരു വേദപാഠശാല നടത്തിയിരുന്ന വിശുദ്ധൻ പിന്നീട് അത് ഉപേക്ഷിച്ച് അനുതാപപ്രവർത്തികൾക്കും പ്രാർത്ഥനയ്ക്കും ഏകാന്തവാസത്തിനുമായി മരുഭൂമിയിലേക്ക് നീങ്ങി. യുവത്വം മുതലായ സുവിശേഷത്തിന് പറയുന്ന ആകാശത്തിലെ പറവകളുടേത് പോലുള്ള ഒരു ജീവിതം ആയിരുന്നു വിശുദ്ധന്റേത്. എ ഡി 343ൽ ഡയോപോളീസിന് സമീപമുള്ള നൈല്‍ നദീതടത്തിലെ മൂയീസിലെ മെത്രാനായി വിശുദ്ധന്‍ അഭിഷേകം ചെയ്യപ്പെട്ടതിന് ശേഷം അദ്ദേഹം സഭാപരമായ കാര്യങ്ങളില്‍ നേതൃനിരയിലേക്കുയര്‍ന്നു. അരിയാനിസമെന്ന മതവിരുദ്ധ സിദ്ധാന്തത്തിന്റെ ശക്തനായ എതിരാളിയായിരുന്നു വിശുദ്ധന്‍. വി.അത്തനേഷ്യസിനോടൊപ്പം മാസിഡോണിയനിസം സിദ്ധാന്തത്തിനെതിരെ വിശുദ്ധൻ പോരാടി.അവസാനകാലങ്ങളിൽ വീണ്ടും മരുഭൂമിയിൽ ഏകാന്തജീവിതം നയിച്ചു. എ ഡി 365നും 370നും ഇടക്ക് ഈജിപ്തില്‍ വെച്ചാണ് വിശുദ്ധന്‍ മരണമടഞ്ഞത്.
കടപ്പാട്:പ്രവാചകശബ്ദം
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
http://www.pravachakasabdam.com/index.php/site/news/986
https://www.oca.org/saints/lives/2007/03/21/205346-saint-serapion-bishop-of-thmuis-in-lower-egypt
https://www.catholic.com/encyclopedia/serapion-saint
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount