1238ൽ ഇറ്റലിയിലെ ടസ്‌കനിയിൽ ജനിച്ച വി. സെറാഫിന, ഫിന എന്ന പേരിലും അറിയപ്പെട്ടിരുന്നു. ഏറെ സുന്ദരിയായിരുന്ന അവൾ ഒരു ദരിദ്ര കുടുംബത്തിലാണ് ജനിച്ചതെങ്കിലും ദാനധർമ്മത്തിൽ ഉത്സുകയായിരുന്നു. പകൽ മുഴുവൻ തുന്നൽ പണിയിൽ ഏർപ്പെട്ട അവൾ രാത്രി സമയം പ്രാർത്ഥനയ്ക്കായി ചെലവഴിച്ചു.എന്നാൽ തുടർന്ന് അവൾക്ക് തന്റെ ജീവിതത്തിൽ അനേകം കഷ്ടതകൾ നേരിടേണ്ടി വന്നു. പിതാവിന്റെയുള്ള മരണത്തോടൊപ്പം അവളെ ബാധിച്ച മാരകരോഗവും ഇതിലുൾപ്പെടുന്നു.അവളുടെ കൈകളും, കാലുകളും, നേത്രങ്ങളും, പാദങ്ങളും, മറ്റുള്ള ആന്തരീകാവയവങ്ങളും മരവിച്ചു തളര്‍വാതം പിടിച്ചതുപോലെയായി.
സെറാഫിനയുടെ രൂപ ഭംഗിയും, ആകര്‍ഷകത്വവും നഷ്ടപ്പെടുകയും, കാഴ്ചക്ക് വളരെ വിരൂപയായ ഒരു സ്ത്രീയായി തീരുകയും ചെയ്തു. കര്‍ത്താവിന്റെ കുരിശിലെ സഹനങ്ങളെപോലെ സഹനമനുഭവിക്കുവാനുള്ള ആഗ്രഹത്താല്‍ ആറു വര്‍ഷത്തോളം അവള്‍ ഒരു മരപലകയില്‍ അനങ്ങുവാനും, തിരിയുവാനും കഴിയാതെ ഒരേ അവസ്ഥയില്‍ തന്നെ കിടന്നു. ജോലി ചെയ്യുവാനും, യാചിക്കുവാനുമായി അവളുടെ മാതാവ് മണിക്കൂറുകളോളം അവളെ ഒറ്റക്കാക്കി പോകുമായിരുന്നു. എന്നിരുന്നാലും അവള്‍ യാതൊരു പരാതിയും പറഞ്ഞിരുന്നില്ല. കഠിനമായ വേദനകള്‍ സഹിക്കുമ്പോഴും അവള്‍ തന്റെ കണ്ണുകള്‍ ക്രൂശിത രൂപത്തില്‍ ഉറപ്പിച്ചുകൊണ്ടു വളരെ ശാന്തതയോടെ കിടക്കുകയും “എന്റെ വേദനകളല്ല യേശുവേ, നീന്നെ കാണാനുള്ള ആഗ്രഹമാണ് എന്നെ വേദനിപ്പിക്കുന്നത്” എന്ന് ആവര്‍ത്തിച്ചു പറയുകയും ചെയ്തിരുന്നു.
ഏറെ താമസിയാതെ അവൾക്ക് അവളുടെ അമ്മയെയും നഷ്ടപ്പെട്ടു. സംരക്ഷണം നൽകാൻ ആരുമില്ലാതിരുന്ന അവളെ ബെൽദിയ എന്ന പേരുള്ള ഒരു കൂട്ടുകാരി ഒഴികെ മറ്റുള്ളവരെല്ലാം അവഗണിച്ചു.അങ്ങനെയിരിക്കേ ആരോ അവളോടു മഹാനായ വിശുദ്ധ ഗ്രിഗറിയേകുറിച്ചും അദ്ദേഹത്തിന്റെ സഹനങ്ങളെക്കുറിച്ചും പറഞ്ഞു. ദൈവകൃപ പ്രകാരം അനേകം സഹനങ്ങൾ നേരിട്ട ആ വിശുദ്ധന്റെ മാധ്യസ്ഥം അവൾ തേടി.അവളുടെ മരണത്തിന് എട്ട് ദിവസങ്ങള്‍ക്ക് മുന്‍പ് അവളെ ശ്രദ്ധിക്കുവാന്‍ ആരുമില്ലാതെ തനിച്ച് കിടക്കുന്ന അവസരത്തില്‍ വിശുദ്ധ ഗ്രിഗറി അവള്‍ക്ക് ദര്‍ശനം നല്‍കികൊണ്ട് ഇങ്ങനെ പറഞ്ഞു “പ്രിയപ്പെട്ട മകളേ, എന്റെ തിരുനാള്‍ ദിവസം നിനക്ക്, ദൈവം വിശ്രമം തരും.” വിശുദ്ധന്‍റെ വാക്കുകള്‍ പോലെ അവള്‍ തിരുനാള്‍ ദിവസം ലോകത്തോട് വിടപറഞ്ഞു.അനേകം അത്ഭുതങ്ങൾ ഈ വിശുദ്ധ വഴിയായി നടന്നു.
അന്ത്യകര്‍മ്മങ്ങള്‍ക്കായി അവളുടെ മൃതദേഹം കിടത്തിയിരുന്ന പലകയില്‍ നിന്നും അത് മാറ്റിയപ്പോള്‍ അഴുകിയ ആ പലക വെള്ള ലില്ലി പുഷ്പങ്ങളാല്‍ അലംകൃതമായിരിക്കുന്നതായി കാണപ്പെട്ടു. സെറാഫിനാ മരിച്ചു കിടന്ന അവസരത്തില്‍ അവള്‍ തന്റെ കരം ഉയര്‍ത്തി കൂട്ടുകാരിയായിരുന്ന ബെല്‍ദിയായേ ആലിംഗനം ചെയ്യുകയും അവളുടെ മുറിവേറ്റ കരം സുഖപ്പെടുത്തിയതായും പറയപ്പെടുന്നു. 1253ലായിരുന്നു വിശുദ്ധയുടെ മരണം.
കടപ്പാട്:പ്രവാചകശബ്ദം
ഈ വിശുദ്ധയെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
http://www.pravachakasabdam.
https://www.ewtn.com/
https://www.trinitystores.com/
https://chat.whatsapp.com/
PDM Ruha Mount