സഭ വിശുദ്ധരുടെ മരണദിനം അഥവാ സ്വർഗത്തിലെ ജന്മദിനം അവരുടെ തിരുനാളായി ആചരിക്കുമ്പോൾ പരി.കന്യകാമറിയത്തിന്റെയും
വി.സ്‌നാപകയോഹന്നാന്റെയും തിരുനാളുകളുടെ കാര്യത്തിൽ ഭൂമിയിലെ ജന്മദിനമാണ് തിരുനാളായി ആഘോഷിക്കപ്പെടുന്നത്.ഉത്ഭവപാപത്തിൽ നിന്ന് അവർക്ക് ലഭിച്ചിരുന്ന മോചനമാണ് ഇതിനാധാരമായി സഭ മുന്നോട്ട് വയ്ക്കുന്നത്.ലോകരക്ഷകനായ യേശുവിന്റെ വരവിനുള്ള വിളമ്പരമായിരുന്നു സ്നാപകന്റെ ജനനം. യേശുവിന്റെ ജനനത്തിന് ആറ് മാസം മുമ്പ് യൂദയായിൽ വച്ച് സ്നാപകയോഹന്നാൻ ജനിച്ചു എന്നാണ് വിശ്വസിക്കപ്പെടുന്നത്.വി.ലൂക്കായുടെ സുവിശേഷം ഒന്നാം അധ്യായത്തിൽ ഇതേക്കുറിച്ചുള്ള വിവരണമുണ്ട്.പരി. അമ്മയുടെ അഭിവാദനം കേട്ടപ്പോൾ സ്‌നാപകയോഹന്നാനിൽ പരിശുദ്ധാത്മാവ് നിറയുകയും അദ്ദേഹം ഉത്ഭവപാപാത്തിൽനിന്ന് മോചനം നേടുകയും ചെയ്തു എന്ന് സഭാപിതാക്കന്മാർ പഠിപ്പിക്കുന്നു.സ്നാപകയോഹന്നാന്റെ ചെറുപ്പകാലത്തേപ്പറ്റിയുള്ള പരാമർശങ്ങളില്ലെങ്കിലും പരിശുദ്ധാത്മാവിന്റെ ആവാസം അവന്റെമേലുണ്ടായിരുന്നുവെന്നതും പരിഹാരജീവിതമായിരുന്നു അവൻ നയിച്ചിരുന്നുവെന്നതും വ്യക്തമാണ്. മരുഭൂമിയിലെ പരിഹാരജീവിതത്തിനുശേഷം അനുതാപത്തിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ട് അദ്ദേഹം ഇസ്രായേൽ ജനത്തെ രക്ഷകനെ സ്വീകരിക്കുന്നതിനുവേണ്ടി ഒരുക്കി. സ്വയം എളിമപ്പെട്ടുകൊണ്ട് തന്റെ അടുക്കൽ വന്നവരെ യേശുവിലേക്ക് അദ്ദേഹം അടുപ്പിച്ചു.
തന്റെ പ്രഘോഷണത്തിനിടക്ക് സ്നാപകയോഹന്നാന്‍ ധീരതയോടെ ഹേറോദിന്റെ അന്യായങ്ങളെ നിശിതമായി വിമര്‍ശിച്ചിരിന്നു. യഹൂദ നിയമങ്ങളെ ലംഘിച്ചുകൊണ്ട് തന്റെ അര്‍ദ്ധസഹോദരനായ ഫിലിപ്പിന്റെ ഭാര്യയായ ഹേറോദിയായെ സ്വന്തമാക്കിയതിനു ഹേറോദിന്റെ മുന്‍പില്‍ വെച്ച് തന്നെ അദ്ദേഹത്തെ വിമര്‍ശിക്കുകയും ചെയ്തു.സ്നാപകനോട് കടുത്ത ശത്രുതയുണ്ടായ ഹേറോദിയാ നിമിത്തം സ്നാപകയോഹന്നാൻ തടവിലാക്കപ്പെടുകയും തനിക്ക് അനുകൂലമായ ഒരവസരം ലഭിച്ചപ്പോൾ സ്‌നാപകയോഹന്നാന്റെ ശിരശ്ചേദം അവൾ നടപ്പിലാക്കുകയും ചെയ്തു. എളിമയുടെയും ധീരതയുടെയും പര്യായമായ സ്‌നാപകയോഹന്നാനെ ക്രൈസ്തവരോടൊപ്പം യഹൂദരും ആദരിക്കുന്നു.
കടപ്പാട് : പ്രവാചകശബ്ദം
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
http://www.pravachakasabdam.com/index.php/site/news/1728
https://www.catholic.org/saints/saint.php?saint_id=152
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount