1585ൽ ഇറ്റലിയിലെ വിഗ്നാരെല്ലോയിലാണ് വി.ഹയസിന്തയുടെ ജനനം.ഹയസിന്താ മറ്റ് വിശുദ്ധരില്‍ നിന്നും വ്യത്യസ്തയായ ഒരു വിശുദ്ധയാണ്, ജീവിതത്തില്‍, ഒന്നല്ല രണ്ടു മനപരിവര്‍ത്തനങ്ങളിലൂടെയാണ് വിശുദ്ധ കടന്നുപോയത്.
ചെറുപ്പത്തിൽ നാമമാത്രമായ വിശ്വാസജീവിതം നയിച്ചിരുന്ന ക്ലാരിസ് (ഹയസിന്തയുടെ പഴയ പേര്) സുമുഖനായ ഒരു ചെറുപ്പക്കാരനെ വിവാഹം കഴിക്കുവാൻ ആഗ്രഹിച്ചു. എന്നാൽ അയാൾ തന്റെ അനുജത്തിയെ വിവാഹം കഴിച്ചത് അവളെ ഏറെ അസ്വസ്ഥപ്പെടുത്തി. ഇതേ പ്രതിയുള്ള ബുദ്ധിമുട്ടുകൾ ഭവനത്തിൽ ഏറി വന്നപ്പോൾ വീട്ടുകാർ അവളെ മഠത്തിലേക്ക് അയച്ചു.എന്നാൽ മഠത്തിൽ തന്നിഷ്ടപ്രകാരമുള്ള ജീവിതം നയിച്ച അവൾ തന്റെ ആർഭാടജീവിതം ഉപേക്ഷിക്കാൻ തയ്യാറായില്ല. നിയമങ്ങൾക്ക് വില കൽപ്പിക്കാതിരുന്ന അവരുടെ ജീവിതത്തിന്, ഒരിക്കൽ അവളുടെ കുമ്പസാരക്കാരൻ നൽകിയ ശാസന മൂലം പരിവർത്തനം ഉണ്ടായി. എന്നാൽ ഈ മാറ്റം ഏറെക്കാലം നിലനിന്നില്ല. തന്റെ പഴയ ജീവിതരീതിയിലേക്ക് മടങ്ങിയ അവൾക്ക് ഏറെ താമസിയാതെ ഒരു ഗുരുതര രോഗം പിടിപെട്ടു.ഈ അവസ്ഥയിൽ വീണ്ടും നവീകരണം കൈവരിച്ച അവൾ യഥാർത്ഥ അനുതാപത്തിലേക്ക് കടന്നുവന്നു. തന്റെ സമൂഹങ്ങൾക്കു മുൻപിൽ അവൾ പരസ്യമായി തന്റെ പാപങ്ങൾ ഏറ്റു പറഞ്ഞു.
ഈ പരിവർത്തനത്തിന് ശേഷം കഠിനമായ പരിഹാരപ്രവർത്തികളും,മണിക്കൂറു
കടപ്പാട്: പ്രവാചകശബ്ദം
ഈ വിശുദ്ധയെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
http://www.pravachakasabdam.
https://catholicfire.blogspot.
https://americaneedsfatima.
https://chat.whatsapp.com/
PDM Ruha Mount