മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വി.ഹെലേന രാജ്ഞി റോമൻ സാമ്രാജ്യത്തിന്റെ അധിപയും കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ മാതാവുമായിരുന്നു.ഒരു ദരിദ്രകുടുംബത്തിലെ അംഗമായിരുന്നിട്ടും റോമൻ ചക്രവർത്തിയായ കോൺസ്റ്റാൻഷ്യസ് അവളെ വിവാഹം ചെയ്തു.എ.ഡി 274ലാണ് പിൽക്കാലത്ത് ക്രിസ്തുമതത്തിന്റെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ച കോൺസ്റ്റന്റൈൻ ചക്രവർത്തിക്ക് വിശുദ്ധ ജന്മം നൽകുന്നത്. എ.ഡി 292ൽ കോൺസ്റ്റാൻഷ്യസ് ഹെലേനയെ ഉപേക്ഷിച്ച് മറ്റൊരു രാജകുമാരിയെ വിവാഹം ചെയ്തു. എന്നാൽ കോൺസ്റ്റന്റൈന് തന്റെ അമ്മയെ ഏറെ ഇഷ്ടമായിരുന്നു.308ൽ കോൺസ്റ്റാൻഷ്യസ് മരിച്ചതോടെ അധികാരത്തിലേറിയ കോൺസ്റ്റന്റൈൻ ഹെലേനയെ തിരികെ കൊട്ടാരത്തിലെത്തിച്ചു.ഇക്കാലത്ത് ദൈവിക ഇടപെടലിലൂടെ ഒരു യുദ്ധത്തിൽ വിജയം നേടിയ കോൺസ്റ്റന്റൈൻ ക്രിസ്തുവിശ്വാസം സ്വീകരിച്ചു. മകന്റെ സ്വാധീനത്താൽ ഹെലേനയും ക്രിസ്ത്യാനിയായി.രാജമാതാവായിരുന്ന ഹെലേന ക്രിസ്തീയ തിരുശേഷിപ്പുകളുടെ ഒരു ശേഖരണം നടത്തുന്നതിനായി 326-328 കാലഘട്ടങ്ങളിൽ വിശുദ്ധനാടുകളിലേക്ക് ഒരു തീർത്ഥാടനം നടത്തി. യേശുവിന്റെ ജനനം, സ്വർഗാരോഹണം എന്നിവയെല്ലാം നടന്ന സ്ഥലങ്ങളിൽ ദൈവാലയങ്ങൾ സ്ഥാപിച്ച ഹെലേന, യേശുവിന്റെ കുരിശുമരണം നടന്ന സ്ഥലത്ത് നിർമിക്കപ്പെട്ടിരുന്ന ഒരു വിജാതീയ ക്ഷേത്രം തകർത്തു. ആ സ്ഥലത്ത് ഖനനം നടത്തിയപ്പോൾ മൂന്ന് കുരിശുകൾ കണ്ടെത്താനിടയായി.മക്കാറിയൂസ് എന്ന മെത്രാന്റെ നിർദ്ദേശപ്രകാരം രോഗിയായ ഒരു സ്ത്രീയുടെ ശരീരത്തിൽ മൂന്ന് കുരിശുകളും സ്പർശിച്ചു നോക്കി.അതിലൊരു കുരിശിൽ സ്പർശിച്ചപ്പോൾ രോഗി സൗഖ്യപ്പെട്ടതുവഴി ആ കുരിശ് യേശുവിനെ തറച്ച കുരിശാണെന്ന് വ്യക്തമായി.പിന്നീട് വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പുകൾ റോമിലേക്ക് കൊണ്ടുവരുകയും അവിടെയുള്ള കൊട്ടാരത്തിൽ സൂക്ഷിക്കുകയും ചെയ്തു. പാവങ്ങളോട് ഏറെ കാരുണ്യവും ഉദാരതയും പുലർത്തിയിരുന്ന ഈ വിശുദ്ധ, ക്രിസ്തുമതത്തിന്റെ വ്യാപനത്തിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. എ.ഡി 330ലായിരുന്നു വിശുദ്ധയുടെ മരണം.
ഈ വിശുദ്ധയെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholic.org/saints/saint.php?saint_id=123
https://catholicsaintmedals.com/saints/st-helen/
http://www.pravachakasabdam.com/index.php/site/news/2228
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount