970ൽ ജർമ്മനിയിലെ വേംസിൽ ജനിച്ച ഈ വിശുദ്ധൻ ഒരു രാജാവിന്റെ മകനായിരുന്നു. വേംസിലെ കത്തീഡ്രൽ വിദ്യാലയത്തിലും ബെനഡിക്ടൻ ആശ്രമത്തിലും വിദ്യാഭ്യാസം പൂർത്തിയാക്കിയ വിശുദ്ധൻ 994ൽ പൗരോഹിത്യം സ്വീകരിച്ചു. ഈ കാലഘട്ടത്തിൽ തന്നെ ഓട്ടോ മൂന്നാമൻ ചക്രവർത്തി അദ്ദേഹത്തെ ഇറ്റലിയിലെ തന്റെ സ്ഥാനപതിയായി നിയമിച്ചു. പിന്നീട് ആർച്ച് ബിഷപ്പായും ഉയർത്തപ്പെട്ട വിശുദ്ധൻ ചക്രവർത്തിയായിരുന്ന വി. ഹെൻറിക്കും കുറച്ചുകാലം സേവനം ചെയ്തു.അനേകം അത്ഭുതങ്ങൾ അദ്ദേഹത്തിന്റെ കരങ്ങൾ വഴിയായി നടന്നതായി പറയപ്പെടുന്നു. വിശുദ്ധന്റെ പ്രത്യേക ഇടപെടൽ മൂലം നാട്ടിൽ ഉണ്ടായിരുന്ന ക്ഷാമം അവസാനിച്ചത് ഇതിൽ പ്രധാനമാണ്. തന്റെ ജീവിതകാലത്ത് തന്നെ അദ്ദേഹം ഒരു വിശുദ്ധനായി വണങ്ങപ്പെട്ടിരുന്നു.1021ലായിരുന്നു വിശുദ്ധന്റെ മരണം.1074ൽ വി.ഗ്രിഗറി ഏഴാമൻ പാപ്പാ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.
ലേഖകൻ: ബ്രദർ ജെറിൻ PDM – Ruha Mount Media Team
കടപ്പാട്:പ്രവാചകശബ്ദം
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
http://www.pravachakasabdam.com/index.php/site/news/925
https://www.catholic.org/saints/saint.php?saint_id=3735
https://www.newadvent.org/cathen/07264a.htm
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount